(900) തെനാലിയുടെ നായ!

 ഒരു ദിവസം, വിജയനഗരത്തിലെ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലേക്ക് പത്ത് നായ്ക്കളെ അന്യദേശത്തു നിന്നും കൊണ്ടുവന്നു.

മുന്തിയ ഇനം നായ്ക്കളായിരുന്നു അവറ്റകൾ. തെനാലിയെ കണ്ടപ്പോൾ രാജാവിന് എന്തെങ്കിലും ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യം ചോദിക്കണമെന്ന് തോന്നി.

അദ്ദേഹം സദസ്യരോടായി പറഞ്ഞു - "ഈ പത്തു നായ്ക്കളെയും പത്ത് ആളുകൾക്ക് കൊണ്ടുപോകാം. പക്ഷേ, ഒരു മാസം കഴിഞ്ഞ് തിരികെ എത്തിക്കുമ്പോൾ പട്ടിയുടെ വാല് നിവർത്തി കൊണ്ടുവരുന്ന ആളിന് 100 സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കുന്നതാണ് "

അങ്ങനെ, ആദ്യത്തെ ഒൻപതു നായ്ക്കളും ഓരോ ആളും കൊണ്ടുപോയി. പത്താമനായി തെനാലി വന്നു. പത്താമത്തെ നായയെ കൊണ്ടുപോയി.

ആദ്യത്തെ ഒൻപതു പേരും നായുടെ വാലിന്റെ വളവ് നിവർത്താനുള്ള കഠിന ശ്രമങ്ങൾ ആരംഭിച്ചു. ഒരാൾ വാലിൽ കമ്പ് വച്ചു കെട്ടി. മറ്റൊരുവൻ കുഴലിൽ വാൽ കയറ്റി വച്ചു. വേറൊരുവൻ അവന്റെ നായെ തിരുമ്മുകാരന്റെ അടുക്കൽ കൊണ്ടുപോയി. ഒരാൾ നായെ വാലിൽ തലകീഴായി കെട്ടിത്തൂക്കി.

രാജാവ് പറഞ്ഞ ദിവസം വന്നെത്തി. നായ്ക്കളുമായി ആദ്യത്തെ ഒൻപതു പേരും കൊട്ടാരത്തിലെത്തി. പക്ഷേ, എല്ലാവരുടെയും നായയുടെ വാലുകൾ വളഞ്ഞുതന്നെ!

രാജാവ് ആകാംക്ഷയോടെ പത്താമനായ തെനാലിയെ കാത്തുനിന്നു. തെനാലിയുടെ നായ വന്നു. സദസ്യർ എല്ലാവരും അന്നേരം അമ്പരന്നു. കാരണം, അതിനു നടക്കാൻ പോലും ആവതില്ലായിരുന്നു. തെനാലി പട്ടിണിക്കിട്ട നായ ആയിരുന്നു അത്. അതിന്റെ വാൽ നിവർന്നിരുന്നു! കാരണം, തെനാലി നിവർത്തിയ ആ വാലിനെ അനക്കാൻ പോലും അതിനു കഴിവില്ലായിരുന്നു!

രാജാവിന് സന്തോഷമായി. വിജയിച്ച തെനാലിക്ക് 100 സ്വർണ്ണ നാണയങ്ങൾ കൊടുത്തു.

Written by Binoy Thomas, Malayalam eBooks-900- Tenali story series - 17. PDF -https://drive.google.com/file/d/1oOhRHCHedgbu5M-f_2ImErnj8TBsl5ZY/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍