(957) ബീഗത്തിന് ഇഷ്ടപ്പെട്ടത്!
അക്ബർ ചക്രവർത്തി ഉഗ്രകോപിയായിരുന്നു. അദ്ദേഹത്തിന് ഭാര്യയായ ബീഗത്തെ വലിയ ഇഷ്ടമായിരുന്നെങ്കിലും ഒരിക്കൽ, ഒരു തെറ്റിനുള്ള ശിക്ഷയായി അദ്ദേഹം അലറി - " അടുത്ത 24 മണിക്കൂറിനകം നീ ഈ കൊട്ടാരം വിട്ടു പോകണം. നിനക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു കാര്യം കൊട്ടാരത്തിൽ നിന്നും കൊണ്ടുപോകാം"
ബീഗം കരഞ്ഞു കൊണ്ട് അന്തപ്പുരത്തേക്കു പോയി. ആ സ്ത്രീ ആലോചിച്ചിട്ടും ഒരു പരിഹാരവും കണ്ടെത്തിയില്ല. തുടർന്ന്, ബീർബലിനെ കണ്ടു സംസാരിച്ചു.
ഒട്ടും വൈകാതെ ബീഗത്തിനുള്ള പല്ലക്ക് തയ്യാറായി. ബീഗം രാജാവിനു മുന്നിലെത്തി അദ്ദേഹത്തിൻ്റെ കയ്യിൽ പിടിച്ചു വലിച്ചു - "ഹും! എന്നോടൊപ്പം വരിക. ഈ കൊട്ടാരത്തിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എൻ്റെ ഭർത്താവാണ് !"
അപ്പോഴാണ് രാജാവ് തൻ്റെ കല്പനയേക്കുറിച്ച് ബോധവാനായത്.
രാജാവ് പറഞ്ഞു -"ശരി. ഞാൻ തോറ്റിരിക്കുന്നു. അതിനാൽ നിന്നോടു ക്ഷമിച്ചിരിക്കുന്നു. പക്ഷേ, ഈ ബുദ്ധി നിനക്ക് സ്വയം തോന്നിയതാണോ?"
ബീഗം: " ഹേയ്! അത് പതിവുപോലെ ബീർബൽ രക്ഷിച്ചതാണ്"
Written by Binoy Thomas, Malayalam eBooks-957- Birbal stories - 32. PDF -https://drive.google.com/file/d/1atUYfIg550Igz6ZZ4LhYAUURpNijud6b/view?usp=drivesdk
Comments