(1086) പ്രായമേറിയ ഉൽക്ക!
സൂര്യനേക്കാൾ പഴക്കമുള്ള ഉൽക്കാശില!
മർച്ചീസൺ ഉൽക്ക ഒട്ടേറെ പ്രത്യേകതയുള്ളതാണ്. വെറുതെ ഭൂമിയിൽ വീണു കിടന്നത് പിന്നീട് ശേഖരിച്ചതല്ല. പകരം, ഉൽക്കാപതനം നടന്ന സമയത്ത് പൊട്ടിത്തെറിച്ച പാറക്കല്ലുകൾ നേരിട്ട് എടുത്തതാണ്.
സെപ്റ്റംബർ 28, 1969 കാലത്താണ് ഇതു സംഭവിച്ചത്. ഓസ്ട്രേലിയ - വിക്ടോറിയ 160 കി.മീ. അടുത്തായി മർച്ചീസൺ എന്ന സ്ഥലത്താണ് ഈ ഉൽക്ക ആകാശത്ത് പൊട്ടിത്തെറിച്ചത്.
അങ്ങനെയാണ് ഉൽക്കകൾക്ക് ആ സ്ഥലനാമം പേരായി കിട്ടിയത്. കല്ലുകൾ ഏകദേശം 32 കി.മീ. പ്രദേശത്ത് ഒട്ടാകെ ചിതറിക്കിടന്നു. അങ്ങനെ ഏകദേശം നൂറു കിലോഗ്രാം പലയിടത്തും നിന്നായി കിട്ടി. അവയിൽ വലുതിന് 7 കിലോ വരെ ഭാരം ഉണ്ടായിരുന്നു.
ഓസ്ട്രേലിയൻയൂണിവേഴ്സിറ്റിയായ മെൽബൺയൂണിവേഴ്സിറ്റി പറയുന്നത് ഈ ഉൽക്കയുടെ മണം ഏതാണ്ട് മദ്യത്തിൻ്റെ സാമ്യം ഉണ്ടായിരുന്നു എന്നാണ്.
കാൺബണേഷ്യസ് കോൺഡ്രൈറ്റ് വിഭാഗത്തിൽ വരുന്ന ഉൽക്ക ശിലയാണിത്. അനേകം കാർബൺ സംയുക്തങ്ങളും വെള്ളവും വിചിത്രങ്ങളായ അമിനോ ആസിഡുകളും ഇതിൽ നിറഞ്ഞിരുന്നു.
ഭൂമിയിൽ സാധാരണമായ പത്തൊൻപത് അമിനോ ആസിഡുകളല്ലാതെ ഭൂമിയിൽ ഇല്ലാത്ത 70 ലേറെ ഈ കല്ലുകളിൽ ഉണ്ടായിരുന്നു. പ്രോട്ടീനുകളുടെ നിർമ്മിതിയിലെ അടിസ്ഥാന ഘടകമാണ് അമിനോ അമ്ളങ്ങൾ. അതായത് വിവിധ Amino acid ഗ്രൂപ്പുകൾ ചേർന്നാണ് ജീവൻ ഉണ്ടായത്. അങ്ങനെ വരുമ്പോൾ നാം ഇതുവരെ അറിയാത്ത ലോകത്തിനും സാധ്യത ഉണ്ടാക്കുന്ന സംഗതികളാണ് ഈ കല്ലിനുള്ളത്.
മാത്രമല്ല, ഭൂമിയിലെ ആദ്യ ജീവൻ്റെ വിത്തു വിതരണം നടന്നത് ഇതുപോലെ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ പതിച്ച ഉൽക്കയാകാം എന്ന് ശാസ്ത്രലോകം കരുതുന്നുണ്ട്.
സൂപ്പർനോവയുടെ പൊട്ടിത്തെറി മൂലം ചിതറി തെറിച്ച ഉൽക്കയാണ് മെർച്ചീസൺ എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
ഏകദേശം നാലര ബില്യൻ വർഷങ്ങൾ പഴക്കമുള്ള ഈ കല്ലുകൾ സൂര്യനേക്കാൾ പഴക്കമുള്ളതാണ്! അതായത് സയൻ്റിസ്റ്റുകളുടെ കയ്യിൽ കിട്ടിയ ഏറ്റവും പ്രായമേറിയ വസ്തു!
Written by Binoy Thomas, Malayalam eBooks-1086- Science -12, PDF-https://drive.google.com/file/d/1xLfmoEsC5HLFQqQqhhw-vdMB_1eGpX3i/view?usp=drivesdk
Comments