ശ്രീബുദ്ധകഥകള്‍-1

This Malayalam eBooks-76-sribuddha-kathakal-1-anapanadhyanam is the first story about Buddhism, buddhist monks, religion, buddha vihara, anapana dhyanam, meditation, yoga etc. Author- Binoy Thomas, format -pdf, page-8, price- free. If you want to support this project, you can visit about/contact page for making payment.
മലയാളം ഇ-ബുക്ക് ശ്രീബുദ്ധകഥകള്‍-1, ശ്രീബുദ്ധന്‍, ബുദ്ധിസം, അനാപാന  ധ്യാനം, ബുദ്ധ സന്യാസികള്‍, ഭിക്ഷുക്കള്‍, ബുദ്ധ വിഹാരങ്ങള്‍, ശ്രീബുദ്ധന്‍റെ കഥകള്‍  എന്നിവ ഇവിടെ വായിക്കാം
To download this free safe Google drive eBook file-76, click here-

https://drive.google.com/file/d/0Bx95kjma05ciTkI0TnNXS3hYTGM/view?usp=sharing&resourcekey=0-1NUe18d8-FTsNarFGRcQIg

ആനാപാന ധ്യാനം 

സിദ്ധാർഥ രാജകുമാരന് (ശ്രീബുദ്ധൻ) ഏഴു വയസ്സുള്ളപ്പോൾ നടന്ന ഒരു കഥ പറഞ്ഞ് ഈ പരമ്പര തുടങ്ങാം.

ശുദ്ധോധനൻ രാജാവ് നാടു ഭരിച്ചിരുന്ന കാലം. മഴക്കാലത്തിനു മുൻപ് കൃഷിക്ക് തുടക്കം കുറിക്കുന്ന ഒരു ചടങ്ങ് അവിടെയുണ്ടായിരുന്നു.

രാജാവ് തന്റെ സ്വർണ കലപ്പകൊണ്ട് പ്രതീകാത്മകമായി നിലമുഴുത് സമാരംഭിക്കുക. നേരേ പറഞ്ഞാൽ ഒരു ഉൽസവംതന്നെയായിരുന്നു അത്.

സിദ്ധാർഥ രാജകുമാരന് ഏഴു വയസ്സുള്ള സമയത്ത് നടന്ന ഉൽസവത്തിൽ പങ്കെടുക്കാൻ ആയമാരോടൊപ്പം ഒരു ചാമ്പ മരത്തിനു കീഴെ വന്നിരുന്നു.

ഉൽസവ ലഹരിയിൽ മുഴുകി ആയമാർ ഓരോരുത്തരായി കുമാരന്റെ അടുക്കൽ നിന്നും മാറി. അവസാനം മരത്തിനു കീഴെ അവൻ മാത്രമായി. മുന്നിൽ നടക്കുന്ന മേളങ്ങളിലൊന്നും അവന് ഒട്ടും താൽപര്യമില്ലാതെ മുഷിഞ്ഞപ്പോൾ കണ്ണടച്ച് സ്വന്തം ശ്വാസത്തിൽത്തന്നെ ശ്രദ്ധിച്ച് സുഖമായി നിവർന്നിരുന്നു. ക്രമേണ അവൻ ധ്യാനത്തിലാണ്ടു.

ഏറെ നേരം കഴിഞ്ഞ് ആയമാർ തിരികെ വന്നപ്പോള്‍ കുട്ടിയുടെ അവസ്ഥ കണ്ട് ആശ്ചര്യപ്പെട്ടു.

ഇതായിരുന്നു ആനാ പാന ധ്യാനത്തിന്റെ തുടക്കമെന്ന് കരുതുന്നു. പിന്നീട്, സിദ്ധാർഥൻ ശ്രീബുദ്ധനാകുന്ന 35- വയസ്സിൽ ഗയയിലെ ബോധി മരച്ചുവട്ടിൽ ബോധോദയം ലഭിച്ച ധ്യാനം തുടങ്ങിയത് ആനാപാന ധ്യാനത്തിലായിരുന്നു.

എന്താണ് ആനാപാന ധ്യാനം?

പാലി ഭാഷയിൽ 'ആനാപാനം' എന്നാൽ അകത്തേക്കു വരുന്നതും പുറത്തേക്കു പോകുന്നതുമായ ശ്വാസം. ഈ രീതിയിൽ കണ്ണടച്ച് സ്വന്തം ശ്വാസോഛ്വാസത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ മനസ്സിന്റെ മറ്റുള്ള ചിന്തകളിലേക്കുള്ള ഓട്ടം കുറയുന്നു. അങ്ങനെ ഏകാഗ്രതയും ബുദ്ധിശക്തിയും ഓർമ ശക്തിയും ശ്രദ്ധയും കാര്യഗ്രഹണ ശേഷിയും കൂടി വരും.

കുട്ടികൾക്ക് പഠന മികവിനും നല്ല ശീലങ്ങൾ വളർത്തി ജീവിതവിജയം കൈവരുന്നതിനും ഈ ധ്യാന രീതി സഹായിക്കും. എട്ടു വയസ്സിനുമേലുള്ള കുട്ടികൾക്ക് തുടക്കത്തിൽ പത്തു മിനിട്ട്  ഇത്  പരിശീലിക്കാം. 

ആനാപാനധ്യാനം പ്രാണായാമവുമായി ബന്ധമില്ലാത്ത ഒന്നാണ്. പ്രാണായാമത്തിൽ പ്രാണവായുവിനെ നിയന്ത്രിക്കുന്ന രീതിയാണെങ്കിൽ ആനാ പാനധ്യാനത്തിൽ അത്തരം യാതൊരു നിയന്ത്രണവുമില്ലാതെ സ്വതവേ നടക്കുന്ന ശ്വാസോഛ്വാസത്തിൽ ശ്രദ്ധിക്കുന്നുവെന്നു മാത്രം.

ഇപ്പോൾ അറുപതിലേറെ രാജ്യങ്ങളിൽ ഈ രീതിക്ക് പ്രചാരമുണ്ട്. ഇന്ത്യയിൽ സത്യനാരായണ ഗോയങ്കാജി ഇതിന്റെ പ്രമുഖ ആചാര്യനാണ്.

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam