(651) രാജാവും ശകുനവും

സിൽബാരിപുരംദേശം വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന സമയം. ആ ദേശത്ത്, ശകുനി എന്നു നാട്ടുകാരെല്ലാം കളിയാക്കി വിളിച്ചിരുന്ന സാധുവായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാളെ കണ്ടാൽ അന്നത്തെ ദിവസം തുലഞ്ഞു എന്നാണു പലരും ധരിച്ചിരുന്നത്.

ചിലർ കൊട്ടാരത്തിൽ വന്നു പറഞ്ഞു - "ഇയാൾ നമ്മുടെ രാജ്യത്തെ നശിപ്പിക്കും. രാജാവ് അയാളെ നാടുകടത്തട്ടെ" 

മാത്രമല്ല, കൊട്ടാരനിവാസികളും ഇതേപ്പറ്റി മോശമായി പറയുന്നതു കേട്ടപ്പോൾ രാജാവിന് അയാളെ കാണണമെന്ന് കൗതുകമുണ്ടായി. 

അയാൾ രാജാവിനെ മുഖം കാണിച്ചു. പക്ഷേ, രാജാവിന് പ്രത്യേകിച്ച് യാതൊരു നടപടിയും ആ മനുഷ്യനെതിരെ എടുക്കാൻ തോന്നിയില്ല. അതിനാൽത്തന്നെ, ശകുനിയെ വിട്ടയച്ചു.

പക്ഷേ, അന്നേ ദിവസം കൊട്ടാരത്തിൻ്റെ ഗോവണിപ്പടികൾ അശ്രദ്ധമായി ഇറങ്ങവേ, രാജാവിൻ്റെ വലതുകാൽപാദം ഉളുക്കി. അപ്പോഴാണ്, നാട്ടുകാർ പറയുന്നതിൽ ഗൗരവമുള്ള കാര്യമുണ്ടെന്നു രാജാവിനു മനസ്സിലായത്.

"ആരവിടെ! അപകടകാരിയായ ആ മനുഷ്യനെ ഇന്നുതന്നെ വധിച്ചു കളയുക!"

അന്നേരം, അതു ശ്രദ്ധിച്ച രാജപണ്ഡിതൻ പറഞ്ഞു - "അങ്ങനെയെങ്കിൽ, ആ മനുഷ്യൻ ഇന്ന് അതിരാവിലെ രാജാവിനെയാണു കണി കണ്ടത്. അതിൻ്റെ ഫലം കാലുളുക്കിയതിനേക്കാൾ ഭീകരമാണ്- വധശിക്ഷ!"

രാജാവിനു തൻ്റെ തെറ്റു മനസ്സിലായി. അയാളെ വിട്ടയച്ചു.

ഗുണപാഠം - ആരും തെറ്റുകൾക്ക് അതീതരല്ല. അതിനാൽത്തന്നെ മറ്റുള്ളവരെ വിധിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.

Written by Binoy Thomas, Malayalam eBooks - 651-Thinmakal-34 PDF file -https://drive.google.com/file/d/1oedAWdpMdBepgme3YSL3u1aFV9WCSO_K/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam