(733) ദാനശീലമുള്ള കരം

 മഹാഭാരതത്തിലെ കർണ്ണൻ എന്ന കഥാപാത്രത്തിന്റെ സവിശേഷതയാണ് ദാനശീലം. പല വിധത്തിലുള്ള കഥകളും വളരെ പ്രശസ്തമാണ്. ഇത്തവണ അത്തരം ഒരു കഥയാകട്ടെ.

കർണ്ണൻ പതിവു പോലെ കുളിക്കുന്നതിനു മുൻപ്, ദേഹം മുഴുവനും എണ്ണ തേച്ചുപിടിപ്പിക്കുകയായിരുന്നു. എണ്ണപ്പാത്രം വെള്ളിക്കിണ്ണമായിരുന്നു. അന്നേരം, ഒരു ബ്രാഹ്മണൻ അങ്ങോട്ടു കടന്നുവന്നു.

"എനിക്ക് ഒരു തളികയുടെ അത്യാവശ്യമുണ്ട്. അങ്ങയുടെ കയ്യിലുള്ളത് എനിക്കു തന്നാൽ വളരെ ഉപകാരമായിരുന്നു"

കർണ്ണൻ ഈ ദാനത്തിലും യാതൊരു മടിയും കാട്ടിയില്ല. അദ്ദേഹം ബ്രാഹ്മണന് തന്റെ തളിക എടുത്തുകൊടുത്തു.

പക്ഷേ, അതു വാങ്ങിയിട്ട് അയാൾ പറഞ്ഞു - "അങ്ങ്, ഈ തളിക തന്നത് ഇടതുകരം കൊണ്ടാണ്. വലതു കൈ കൊണ്ടുള്ള ദാനമല്ലേ വിശിഷ്ടമായിട്ടുള്ളത്?"

കർണ്ണൻ പുഞ്ചിരിയോടെ പറഞ്ഞു - " ശരിയാണ്. വലതു കയ്യാണ് ദാനത്തിന് ഉത്തമം. എന്നാൽ, ഞാൻ ഈ കിണ്ണം ഇടതു കൈ കൊണ്ട് തരുമ്പോൾ മനസ്സിലേക്ക് ഇതിലും നല്ലത് ദാനത്തിനായി കിട്ടിയാൽ വലതു കൈ കൊണ്ട് പെട്ടെന്ന് എടുക്കാമല്ലോ എന്നു വിചാരിച്ചു"

കർണ്ണന്റെ ഈ മറുപടിയിൽ ബ്രാഹ്മണന്റെ മനസ്സു നിറഞ്ഞു.

Written by Binoy Thomas, Malayalam eBooks-733 - Mahabharath stories - 6, PDF -https://drive.google.com/file/d/1nUSjYFz-Hgx-PBINGnTO5bkce9gUEJAu/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍