(732) പരുന്തിന്റെ ചങ്ങാതികൾ

 ഒരു തടാകത്തിന്റെ തീരത്തുള്ള മരത്തിൽ ആൺപരുന്ത് കൂടുകൂട്ടി താമസിച്ചു വരികയായിരുന്നു. അതിനിടയിൽ, ഒരു പെൺപരുന്തിനെ കണ്ടുമുട്ടി വിവാഹാഭ്യർഥന നടത്തി. അന്നേരം, അവൾ ചോദിച്ചു - "താങ്കൾക്ക് കൂട്ടുകാരുണ്ടോ?"

ഇല്ലെന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ പെൺപരുന്ത് പറഞ്ഞു - "കൂട്ടുകാർ ഉണ്ടെങ്കിൽ കല്യാണമാകാം"

ഉടൻ, കിഴക്കുദിക്കിലുള്ള പ്രാപ്പിടിയൻ, തെക്കിലുള്ള സിംഹം, കായലിലെ ആമ എന്നിവരുമായി സൗഹൃദമായി കഴിഞ്ഞ് അവരുടെ കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി. പക്ഷേ, അവറ്റകൾ പറക്കാറായിട്ടില്ല.

ഒരു ദിവസം, തടാകത്തിൽ മീൻ പിടിക്കാൻ വന്ന നാലു മനുഷ്യർ ഈ മരച്ചുവട്ടിൽ കിടന്നുറങ്ങിയപ്പോൾ കൊതുകു ശല്യം സഹിക്കാനായില്ല. അവർ മരച്ചുവട്ടിൽ തീ കൂട്ടി. തുടർന്ന്, കനത്ത പുകയും ചൂടും കാരണം, പക്ഷിക്കുഞ്ഞുങ്ങൾ അവശരായി. അന്നേരം, പെൺപരുന്ത് പറഞ്ഞു - "വേഗം കൂട്ടുകാരെ വിളിക്ക്. അല്ലെങ്കിൽ കുഞ്ഞുങ്ങൾ ചത്തുപോകും"

ആദ്യം പ്രാപ്പിടിയനെ വിളിച്ചു. അവൻ കായലിലെ വെള്ളത്തിൽ മുങ്ങി തീയുടെ മുകളിൽ വെള്ളം ചിറകടിച്ചു. പക്ഷേ, ഏതാനും തവണ ആവർത്തിച്ചപ്പോൾ തളർന്നു. പിന്നെ വന്നത്, ആമയായിരുന്നു. ആമ കായലരികത്ത് വന്നപ്പോൾ നാലു പേരും അതിനെ പിടിക്കാനായി നോക്കി കുടുക്ക് എറിഞ്ഞു. പക്ഷേ, ആമ രണ്ടു പേർ വെള്ളത്തിൽ വീഴാൻ കാരണമായി.

ഇതിനിടയിൽ, മരത്തിൽ നിന്നും പക്ഷിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടപ്പോൾ ഒരുവൻ പറഞ്ഞു - " അവറ്റകളെ വറുത്തു തിന്നാം"

അപ്പോൾ, ആൺപരുന്ത് പറന്നുചെന്ന് സിംഹത്തെ വിവരം അറിയിച്ചു. സിംഹം ഉടൻതന്നെ ഗർജ്ജിച്ചു. അകലെ നിന്നും സിംഹത്തിന്റെ ഗർജ്ജനം കേട്ടപാടേ മനുഷ്യർ പറഞ്ഞു- "തീയും പുകയും സിംഹം തിരിച്ചറിഞ്ഞ് നമ്മുടെ പിറകേ വരാനിടയുണ്ട് " 

അവർ തീയണച്ച് മറ്റൊരു ദിക്കിലേക്കു പാഞ്ഞു.

അന്നേരം,  പെൺപരുന്ത് പറഞ്ഞു- " കൂട്ടുകാർ വേണമെന്ന് ഞാൻ പറഞ്ഞത് ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ സഹായിക്കാനാണ് "

Written by Binoy Thomas, Malayalam eBooks-732- Jataka tales - 8, PDF -https://drive.google.com/file/d/1X5gzR3WerQzZvM52GarWb_rMPWJkwhvZ/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1