(584) ആമയിറച്ചി

ഒരിക്കൽ, ആമയ്ക്ക് ആകാശമൊക്കെ ചുറ്റിക്കറങ്ങി വിദൂര കാഴ്ചകൾ കാണണമെന്ന് ഒരു ആഗ്രഹം ഉദിച്ചു. അവൻ അതിനായി പരുന്തിന്റെ സഹായം തേടി. പരുന്തിന് ആമയിറച്ചി ഇഷ്ടമാണെന്ന് ആമയ്ക്ക് അറിയാമായിരുന്നു. ഫലത്തിൽ ശത്രു തന്നെയാണെങ്കിലും തന്റെ കട്ടിയുള്ള ആമത്തോടിൽ അവന് ആത്മവിശ്വാസമുണ്ടായിരുന്നു. പരുന്ത് ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

അങ്ങനെ, പരുന്ത് ആമയെ തന്റെ നഖങ്ങളിൽ കോർത്തു പിടിച്ചു കൊണ്ട് പറക്കാൻ തുടങ്ങി. ആമയാകട്ടെ, ആകാശ കാഴ്ചകൾ ആസ്വദിച്ചു പറന്നു കൊണ്ടിരുന്നു.

ആ സമയത്ത് സമീപത്തു കൂടി പറന്നു പോയ കാക്കയ്ക്ക് ആമയിറച്ചിയിൽ കൊതി തോന്നി.

കാക്ക ഇപ്രകാരം പറഞ്ഞു - " ഹേയ്, പരുന്തേ , നീ ഇവനെയും കൊണ്ട് പറക്കുന്നതിനു പകരം സ്വാദിഷ്ഠമായ ആമയിറച്ചി തിന്നാൻ നോക്ക് "

പക്ഷേ, പരുന്ത് നിസ്സഹായതയോടെ പറഞ്ഞു - " ഈ ആമയുടെ പുറം തോടിന് ഭയങ്കര കട്ടിയാണ്. എനിക്ക് ഇറച്ചി എടുക്കാൻ പറ്റില്ലല്ലോ "

ബുദ്ധിമാനായ കാക്ക വിടാൻ ഭാവമില്ലായിരുന്നു - " നീ ആമയുമായി ഏറ്റവും ഉയരത്തിൽ പറന്നു നിന്ന് ആ കാണുന്ന വലിയ പാറയിലേക്ക് ഇതിനെ ഇടുക "

പരുന്ത് അപ്രകാരം ചെയ്തപ്പോൾ ആമത്തോട് പൊട്ടിച്ചിതറി! വെളിയിൽ വന്ന രുചികരമായ ആമയിറച്ചി പരുന്തും കാക്കയും പങ്കിട്ടു.

ഗുണപാഠം - സഹായം തേടുമ്പോൾ അത് ശത്രുസഹായമായാൽ ആപത്തിൽ കലാശിക്കും.

Malayalam eBooks-584- ഈസോപ് - 13 PDF -

https://drive.google.com/file/d/1xMNgWlIUCx-gv3SdOz05flrcSghei98l/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam