(579) മുയലും സുഹൃത്തുക്കളും

 മുയൽ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. ഒരിക്കൽ, കുറെ ചെന്നായ്ക്കൾ സ്വാദുള്ള മുയലിറച്ചി തപ്പി ഇറങ്ങിയിട്ടുണ്ടെന്ന് മുയലിനു വിവരം കിട്ടി.

അവൻ ഉടൻതന്നെ സുഹൃത്തായ കുതിരയെ സമീപിച്ച് സഹായിക്കണമെന്ന് അപേക്ഷിച്ചു. അപ്പോൾ, കുതിര പറഞ്ഞു - "എനിക്കു നേരമില്ല. യജമാനൻ സവാരിക്കു പോകാൻ വിളിക്കും. നീ മറ്റുള്ള കൂട്ടുകാരോടു ചോദിക്കൂ "

മുയൽ വെപ്രാളത്തോടെ കാളയെ കണ്ടു കാര്യം പറഞ്ഞു. കാള കൈമലർത്തി - "എനിക്കു നിലമുഴുതു മറിക്കാൻ പോകാനുണ്ട്. നീ ആടിനോടു പറഞ്ഞു നോക്ക്"

ആടിനെ സമീപിച്ചപ്പോൾ അവൾ പറഞ്ഞു - "എന്നേക്കാൾ കരുത്തൻ മുട്ടനാടാണ് "

മുയൽ മുട്ടനാടിനോടു ചോദിച്ചപ്പോൾ അവൻ മറ്റൊന്നു പറഞ്ഞു - "ഞങ്ങൾ മുട്ടനാടിന്റെ ഇറച്ചിയും ചെന്നായ്ക്കൾക്ക് ഇഷ്ടമാണ്. ഞാൻ രക്ഷപ്പെടാൻ നോക്കട്ടെ "

ഉടൻ, ഒരു പശുക്കിടാവിനെ കണ്ടു. സഹായം ചോദിച്ചപ്പോൾ അതു പറഞ്ഞു - " ഇത്രയും മുതിർന്നവർക്ക് നിന്നെ സഹായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ എങ്ങനെ സഹായിക്കാനാണ്?"

മുയൽ അടുത്ത കൂട്ടുകാരനെ നോക്കി നടന്നപ്പോൾ ചെന്നായ്ക്കൾ മുയലിനെ വളഞ്ഞു. എങ്കിലും അതിന്റെ ഭാഗ്യത്തിന് അടുത്തു കണ്ട ഒരു മാളത്തിലേക്കു കയറി രക്ഷപ്പെട്ടു.

ഗുണപാഠം - ഏറെ സുഹൃത്തുക്കൾ ഉള്ളതിനേക്കാൾ നല്ലത് ഒരു നല്ല സുഹൃത്ത് ഉണ്ടായിരിക്കുന്നതാണ്.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam