(575) കുരങ്ങിന്റെ ചാപല്യം

 കഴുതയും കുരങ്ങനും

ഒരു കുരങ്ങൻ കാട്ടിൽ നിന്നും നാട്ടിലെത്തി. അടുത്തു കണ്ട വീടിനു മുകളിലൂടെ നടന്ന് പലതരം കോപ്രായങ്ങൾ കാണിച്ചു കൊണ്ടിരുന്നു. ആളുകൾ ഇതുകണ്ട് തടിച്ചു കൂടി പൊട്ടിച്ചിരിക്കുകയും ചെയ്തു.

ഇതെല്ലാം ആ വീട്ടുടമയുടെ പറമ്പിൽ കെട്ടിയിരുന്ന കഴുത കാണുന്നുണ്ടായിരുന്നു. അപ്പോൾ, അവന്റെ മനസ്സിലും ഇതുപോലൊന്ന് മിന്നി.

അടുത്ത ദിനം രാവിലെ യജമാനൻ കെട്ടഴിച്ചപ്പോൾ വളരെ പ്രയാസപ്പെട്ട് വീടിന്റെ മേൽക്കൂരയിൽ കയറി നിന്ന് കുരങ്ങൻ കാണിച്ചതു പോലെയുള്ള വികൃതികൾ കാട്ടാൻ തുടങ്ങി. പക്ഷേ, കഴുത ഇതിനിടയിൽ മേഞ്ഞ ഓടുകൾ പലതും നശിപ്പിച്ചു.

ഇതുകണ്ട് , യജമാനൻ വടിയെടുത്ത് കഴുതയെ പൊതിരെ തല്ലി അവിടെ നിന്നും ഓടിച്ചു.

അന്നേരം, കഴുത പറഞ്ഞു - " ഒരു കുരങ്ങൻ വീടിനു മുകളിൽ കയറി കാണിച്ചത് ആളുകൾ ആസ്വദിച്ചു. എന്നാൽ, അതേ കാര്യം ഞാൻ ചെയ്തപ്പോൾ എല്ലാവർക്കും പ്രശ്നമായി "

ആശയം - അവനവന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച് മാത്രം പെരുമാറുക. ആരെയും അനുകരിക്കാൻ ശ്രമിക്കരുത്.

മലയാളം ബ്ലോഗ് കഥകൾ -575 - ഈസോപ് - 4 PDF -https://drive.google.com/file/d/1BcsYJcgABPr_b-knAYgao7s_zilY3cMY/view?usp=drivesdk

Comments