ഒരു കർഷകൻ രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അടുത്തുള്ള മരത്തിൽ നിന്ന് രാക്കുയിൽ മനോഹരമായി പാടുന്നതു കേട്ടു. അതിനെ പിടിച്ചാൽ തനിക്ക് എല്ലാ ദിവസവും പാട്ടു കേൾക്കാമല്ലോ എന്ന വിചാരത്താൽ കെണി വച്ച് അതിനെ പിടിച്ചു കൂട്ടിൽ അടച്ചു.
കർഷകൻ പറഞ്ഞു - "നീ എനിക്കു വേണ്ടി എപ്പോഴും പാട്ടു പാടിക്കൊണ്ടിരിക്കണം"
രാക്കുയിലിന്റെ മറുപടി ഇപ്രകാരമായിരുന്നു - "ഞങ്ങൾ രാക്കുയിലുകൾ ബന്ധനത്തിൽ ആയിരിക്കുമ്പോൾ പാടാറില്ല. സന്തോഷത്തിൽ മതിമറന്നു മാത്രമേ പാടാൻ തോന്നുകയുള്ളൂ. എന്നെ മോചിപ്പിച്ചാൽ അമൂല്യമായ മൂന്നു രഹസ്യങ്ങൾ പറഞ്ഞു തരാം"
അയാൾ അതു വിശ്വസിച്ച് കിളിയെ തുറന്നു വിട്ടു. പക്ഷേ, അടുത്ത മരക്കൊമ്പിൽ ഇരുന്നു കൊണ്ട് കിളി വാക്കു പാലിച്ചു.
"ഇതാ, ആ മൂന്നു കാര്യങ്ങൾ - ഒന്ന് - തടവുകാരുടെ വാക്ക് വിശ്വസിക്കരുത്. രണ്ട് - കയ്യിൽ കിട്ടിയതിനെ ഉപേക്ഷിക്കരുത്. മൂന്ന് - നഷ്ടപ്പെട്ടതിനെ ഓർത്ത് എല്ലാക്കാലവും ദുഃഖിക്കരുത്.
അതിനു ശേഷം രാക്കുയിൽ വിദൂരദേശത്തേക്ക് പറന്നു പോയി!
Malayalam eBooks- 580 - Aesop -9 PDF file -https://drive.google.com/file/d/1mmA08dCww_5KdtyfFQNmMhq6_KcX-GIS/view?usp=drivesdk
Comments