(573) പ്രാവും കാക്കയും

കുട്ടിക്കഥകൾ

ഒരു ദേശത്ത്, വീടിനു മുന്നിൽ പ്രാവിൻകൂട് തൂങ്ങിക്കിടപ്പുണ്ടായിരുന്നു. മിക്കവാറും മുഴുവൻ സമയവും അതിനുള്ളിലായി അതിന്റെ ജീവിതം. കുറച്ചുനേരം, കൂടിനു വെളിയിലിറക്കും. കാലിൽ കയർ കെട്ടി യജമാനൻ ഏതെങ്കിലും മരച്ചുവട്ടിൽ കെട്ടുകയാണു പതിവ്. എങ്കിലും ആ പ്രാവിന് അഹങ്കാരത്തിനു കുറവൊന്നുമില്ലായിരുന്നു.

ഒരിക്കൽ, അത് കൂട്ടിൽ പത്തു മുട്ടകൾ ഇട്ടു. അതോടെ പ്രാവ് അതിന്റെ പരിസരത്തു വരുന്ന മറ്റു കിളികളോട് പത്തു മുട്ടകൾ ഇട്ട കേമം പറയാൻ തുടങ്ങി.

ഒരു ദിവസം കാക്കയോടും ഈ വിശേഷം വിളമ്പി.

അന്നേരം, കാക്ക പരിഹസിച്ചു - " നീ മുട്ടകൾ ഇട്ടതിന് സന്തോഷിക്കാൻ ഇത്രമാത്രം എന്തിരിക്കുന്നു? ഈ മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന പത്തു കുഞ്ഞുങ്ങളും നിന്നെപ്പോലെ കാരാഗൃഹത്തിൽ കഴിയേണ്ടതിൽ നിനക്ക് ദു:ഖമില്ലേ?"

ഗുണപാഠം - സ്വാതന്ത്ര്യം എന്നത് മറ്റെന്തിനേക്കാളും വലിയ സന്തോഷമാണ്.

ഈസോപ് കഥകൾ - 2, eBook -573 PDF file -https://drive.google.com/file/d/1WTp0H3PogIbWnLFUHOcYOCNlC5PuVH-s/view?usp=drivesdk


Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam