(576) ചെന്നായുടെ വിമർശനം

 കൊടുംകാടിനോടു ചേർന്നു കിടക്കുന്ന പ്രദേശമായിരുന്നു അത്. ഒരിക്കൽ, ഒരു ചെന്നായ അതു വഴി ഇര തേടി നടക്കുകയായിരുന്നു. അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്!

ഒരു വീടിന്റെ വരാന്തയിലിരുന്ന് ഏതാനും ആട്ടിടയന്മാർ ഒന്നാന്തരം മുട്ടനാടിന്റെ ഇറച്ചി തിന്നുകൊണ്ടിരിക്കുന്നു.

അവന്റെ വായിൽ വെള്ളമൂറി. അന്നേരം, ദേഷ്യവും നിരാശയും അവന്റെ മനസ്സിലേക്ക് ഓടിയെത്തി.

ഒരു പരാതിയെന്നോണം ചെന്നായ് അവരോടു പറഞ്ഞു - "ഞാൻ ആടിനെ തിന്നാൽ നിങ്ങൾ എത്രമാത്രം ബഹളം ഉണ്ടാക്കുമായിരുന്നു. നിങ്ങൾ തിന്നുമ്പോൾ മാത്രം ഒരു പ്രശ്നവുമില്ല!"

ഗുണപാഠം - മറ്റുള്ളവരുടെ തെറ്റുകളെ വിമർശിക്കാൻ എല്ലാവർക്കുമുള്ള മിടുക്ക് സ്വന്തം തെറ്റുകളിൽ കാണാറില്ല.

Malayalam eBooks-576-Aesop-5 PDF-https://drive.google.com/file/d/1JT8X-kR_rKjt4SCYnv6WD4FBZSmANGu6/view?usp=drivesdk


Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam