ഒരിക്കൽ, കൃഷിക്കാരൻ തന്റെ പണികൾ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു.
അന്നേരം , വഴിയിൽ ഒരു പാമ്പ് ചത്തതു പോലെ കിടക്കുന്നതു കണ്ടു.
അയാൾക്ക് അലിവു തോന്നി. അതിന്റെ തലയിലേക്ക് കയ്യിലുണ്ടായിരുന്ന പാത്രത്തിലെ കുടിവെള്ളം കോരിയൊഴിച്ചു. കുറച്ചു വിട്ടിലുകളെയും പ്രാണികളെയും അതിനു തിന്നാൻ കൊടുത്തു.
കുറച്ചു കഴിഞ്ഞപ്പോൾ അതിന് അനങ്ങാമെന്നായി. പിന്നീട്, അയാൾ പാമ്പ് ഇഴഞ്ഞു പോകട്ടെ എന്നു കരുതി വാലിൽ പിടിച്ച് ഇളക്കി .
പെട്ടെന്ന്, പാമ്പ് തല പൊക്കി അയാളുടെ കയ്യിൽ ആഞ്ഞു കൊത്തി.
അനന്തരം, കൃഷിക്കാരന്റെ കണ്ണിൽ ഇരുട്ടു കയറുമ്പോൾ അയാൾ അവ്യക്തമായി പുലമ്പി - "ഈ നന്ദികെട്ട വർഗ്ഗത്തെ സഹായിച്ച എനിയ്ക്ക് ഇതു തന്നെ വേണം!"
ഗുണപാഠം : ഉള്ളിൽ വിഷം നിറച്ചവരെ സഹായിച്ചാലും അവർ തനിനിറം പുറത്തെടുക്കും.
……………
Malayalam eBooks-588 - Aesop - 17 PDF file -https://drive.google.com/file/d/1oxRFTkxCpn-3IzlOSP0_x2T4-W_vHWBT/view?usp=drivesdk
Comments