(597) വാനര സംഘം

ഒരിക്കൽ, രാജാവ് നായാട്ടിനു പോയപ്പോൾ ഒരു വാനര സംഘത്തിൻ്റെ കളികൾ അദ്ദേഹത്തിനു നന്നേ ബോധിച്ചു. കൊട്ടാരഭൃത്യന്മാരുടെ സഹായത്തോടെ അവറ്റകളെ വലയിലാക്കി കൊട്ടാരത്തിലെത്തിച്ചു.

പിന്നീട്, കമ്പിവേലി കെട്ടി കുരങ്ങുകളെ കൊട്ടാരവളപ്പിൽ പാർപ്പിച്ച് പലതരം പരിശീലനങ്ങൾ കൊടുത്തു കൊണ്ടിരുന്നു. മനുഷ്യരുടെ തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് മാസത്തിൽ ഒരു തവണ ജനങ്ങൾക്കു മുന്നിൽ പ്രദർശനവും നടത്തിവന്നു. മനുഷ്യരെ അനുകരിച്ച് അവറ്റകൾ കാണിക്കുന്ന അഭ്യാസപ്രകടനങ്ങളിൽ രാജാവ് അഭിമാനം പൂണ്ടു.

അങ്ങനെയിരിക്കെ, സദസ്സിൽ കുരങ്ങന്മാർ ചിട്ടയായി അഭ്യാസം നടത്തിയ ഒരു ദിനം, കുബുദ്ധിയായ കൊട്ടാരഭൃത്യൻ ആരും ശ്രദ്ധിക്കാത്ത വിധത്തിൽ ഒരു വാഴപ്പഴം അവറ്റകളുടെ ഇടയിലേക്ക് എറിഞ്ഞു. അന്നേരം, പഠിച്ച കാര്യങ്ങളൊക്കെ മറന്ന്, ആ പഴത്തിനായി വാനരപ്പട പരസ്പരം ആക്രമിക്കാൻ തുടങ്ങി. പഴം കയ്യിലുള്ള കുരങ്ങൻ കൊട്ടാരത്തിൽ നിന്നും കോട്ട മതിൽ ചാടിക്കടന്ന് കാട്ടിലേക്ക് ചീറിപ്പാഞ്ഞു. മറ്റുള്ള കുരങ്ങന്മാർ പിറകെയും! ജനങ്ങൾ ആർത്തു ചിരിച്ചു. അതേസമയം, രാജാവ് വിളറിപ്പോയി.

ഗുണപാഠം: ജാത്യാലുള്ളത് ആർക്കും മാറ്റാനാവില്ലല്ലോ!

മലയാളം ഡിജിറ്റൽ പുസ്തകങ്ങൾ-597-pdf file-https://drive.google.com/file/d/1-RqhXrG_CU5PFD9c5Leap9NndYFm8ILw/view?usp=sharing

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍