(571) ഫാൽക്കൺ

ഫാൽക്കൺ പക്ഷിയെന്നാൽ അറബിനാടുകളിലെ പരുന്താണ്. ആ പക്ഷിയെ ഗൾഫ് നാടുകളിൽ ധൈര്യത്തിന്റെയും അഭിമാനത്തിന്റെയും അന്തസ്സിന്റെയും പര്യായമായി അറബികൾ കണ്ടു വരുന്നു.

UAE രാജ്യത്ത് ദേശീയ പക്ഷിയും കൂടിയാണ് ഫാൽക്കൺ.

ഈ പരുന്തിനെ പ്രയോജനപ്പെടുത്തി പലതരം വിനോദങ്ങളും പന്തയങ്ങളും മൽസരങ്ങളും അവിടത്തുകാർ നടത്താറുണ്ട്.

ഈ പക്ഷിയ്ക്ക് ഇത്രമാത്രം പ്രാധാന്യം  കൊടുക്കാൻ ചരിത്രങ്ങളുടെ പഴക്കമുള്ള മറ്റൊരു വസ്തുതയുണ്ട് -പണ്ടുകാലത്ത് ആഹാരമില്ലാതെ മണലാരണ്യത്തിലെ കൊടും ചൂടിൽ  വലഞ്ഞിരുന്ന അറബികൾക്ക് ആഹാരമെത്തിച്ചിരുന്നത് ഫാൽക്കണുകൾ ആയിരുന്നു. ഇണക്കി വളർത്തിയിരുന്ന ഇവറ്റകൾ ദൂരെ ദേശത്തു നിന്നു പോലും ഇരകളെ ഓടിച്ച് അല്ലെങ്കിൽ കാലിൽ കോർത്ത് യജമാനന്റെ പക്കൽ കൊണ്ടു വരുമായിരുന്നു!

ഇനി ഒരു കൊച്ചു സംഭവ കഥയിലേക്കു വരാം.

ഒരിക്കൽ, ഷാർജയിൽ ഫാൽക്കൺ പക്ഷികളുടെ ഒരു മൽസരം നടക്കുകയായിരുന്നു. സംഘാടകർ ഉയർന്ന ആകാശത്ത് ഇരയെ കെട്ടി പറത്തും. അത് ഒരേ സമയത്ത് പറക്കാൻ അനുവദിക്കുന്ന അനേകം ഫാൽക്കണുകളിൽ ഏറ്റവും വേഗത്തിൽ കൊത്തിയെടുക്കുന്ന പക്ഷിയെ ജേതാവായി പ്രഖ്യാപിക്കും. വളരെ വലിയ തുകയുള്ള സമ്മാനം അതിന്റെ യജമാനനു കിട്ടും.

മൽസരം ആരംഭിച്ച് പരുന്തുകളെ പറത്തിയപ്പോൾ ഒരു പക്ഷി അവിടെയുണ്ടായിരുന്ന ഉയർന്ന മരക്കൊമ്പിന്റെ അറ്റത്ത് ചെന്നിരുന്നു. വിജയ പ്രതീക്ഷ ഉണ്ടായിരുന്ന അറബിക്ക് അത് സഹിക്കാനായില്ല.

അയാൾ ഉടൻ ഭൃത്യനോട് അലറി - "വേഗം ആ മരക്കൊമ്പ് മുറിച്ചു മാറ്റുക!"

ഏതാനും മിനിറ്റു കൊണ്ട് മരക്കൊമ്പ് വെട്ടി വീഴ്ത്തി.

അടുത്ത റൗണ്ടിൽ ആ പരുന്ത് മരത്തിനടുത്തേക്ക് പറന്നെങ്കിലും ഉയർന്ന ലക്ഷ്യത്തിൽ ഇരിക്കാൻ പറ്റാതെ അതിവേഗം ഇരയെ റാഞ്ചി ഒന്നാം സ്ഥാനം നേടുകയും ചെയ്തു !

ചിന്താ രത്നം - നമ്മുടെയെല്ലാം ജീവിതത്തിൽ യഥാർഥ ലക്ഷ്യമെന്ന് തോന്നിപ്പിക്കുന്ന തെറ്റായ ദിശയിൽ മനസ്സ് സഞ്ചരിക്കാനും വിപരീത ലക്ഷ്യത്തിൽ ചെന്നിരുന്ന് കൂടുകൂട്ടാനും സാധ്യതയുണ്ട്. അത്തരം മരക്കൊമ്പുകൾ ഇപ്പോൾത്തന്നെ വെട്ടി നീക്കണം!

Malayalam eBooks-571 Nanma -31 PDF file -https://drive.google.com/file/d/1WZPsLmELXs5eoREWNFAzV88yzSuz01oC/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1