(582) ചെന്നായും ആട്ടിൻകുട്ടിയും

ഒരിക്കൽ, ആറുമാസം പ്രായമായ ആട്ടിൻകുട്ടി ഒരു കുന്നിൻ ചരിവിലൂടെ ഒഴുകുന്ന വെള്ളം കുടിച്ചു കൊണ്ടു നിൽക്കുകയായിരുന്നു.

ഉടൻ, അതുവഴി വന്ന ചെന്നായ മുകളിൽ നിന്ന് ഇതു കണ്ടു. അവൻ പറഞ്ഞു -

"എന്റെ ഇന്നത്തെ അത്താഴം കുശാലായി. എന്നാൽ, ഇതിനെ തിന്നുന്നതിനു മുൻപ് എന്തെങ്കിലും കാരണം അതിനെ ബോധിപ്പിക്കണം "

ചെന്നായയെ കണ്ട ആട്ടിൻകുട്ടി ഞെട്ടി വിറച്ചു.

ചെന്നായ പറഞ്ഞു - "ഞാൻ കുടിക്കുന്ന വെള്ളം നീ കലക്കിയിരിക്കുന്നു. അത് ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല "

ആട്ടിൻകുട്ടി നിലവിളിച്ചു - "ഞാൻ താഴെ വരുന്ന വെള്ളമാണു കുടിക്കുന്നത്. അങ്ങ് കുടിച്ച ശേഷമുള്ള വെള്ളമാണ് എനിക്കു കിട്ടുന്നത്"

ഉടൻ, അവൻ മറ്റൊരു തന്ത്രം പുറത്തെടുത്തു - "കഴിഞ്ഞ വർഷം നീ എന്നെ ചീത്ത വിളിച്ചിട്ട് ഓടിപ്പോയത് എനിക്കു ക്ഷമിക്കാൻ പറ്റില്ല"

ആട്ടിൻകുട്ടി ഇങ്ങനെ പറഞ്ഞു - "ഞാൻ അതിന് കഴിഞ്ഞ വർഷം ഈ ഭൂമിയിൽ ഇല്ലായിരുന്നു. ജനിച്ചിട്ട് വെറും ആറു മാസമേ ആയുള്ളൂ. "

അതും വിഫലമായെന്ന് അറിഞ്ഞപ്പോൾ ചെന്നായ ആട്ടിൻകുട്ടിയുടെ അടുത്തു ചെന്ന് ദേഷ്യപ്പെട്ടു - "നീയല്ലെങ്കിൽ നിന്റെ അപ്പനായിരിക്കും. അത് ക്ഷമിക്കാൻ പറ്റുന്ന കാര്യമല്ല "

അതോടൊപ്പം ആട്ടിൻകുട്ടിയുടെ കഴുത്തിൽ അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങി ആട്ടിൻകുട്ടിയുടെ കഥയും കഴിഞ്ഞു.

ആശയം - ദുഷ്ടന്മാർക്ക് മറ്റുള്ളവരെ ഉപദ്രവിക്കാനായി എന്തെങ്കിലും നിസ്സാര കാര്യം മതിയാകും.

Labels: Aesop's Fables, ഈസോപ് കഥകൾ പരമ്പര - eBooks - 582 - Aesop - 11 PDF -https://drive.google.com/file/d/15KqreQpUBEMWfblqYYoD9QZVm_iVh6Hm/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam