(590) ജോൺ ചാപ്മാൻ
അമേരിക്കയിലെ ആപ്പിൾ കൃഷിയിൽ വിപ്ലവം സൃഷ്ടിച്ച മഹാനായ വ്യക്തിയാണ് ജോൺ ചാപ്മാൻ. തുടക്കത്തിൽ വീടുകളുടെ മുറ്റത്തും പരിസരത്തും പൂന്തോട്ടവും മറ്റും വച്ചു പിടിപ്പിക്കുന്ന ഒരു ജോലിക്കാരനായി ഈ രംഗത്തേക്കു കടന്നുവന്നു.
പിന്നീട്, സ്വന്തമായി നഴ്സറി തുടങ്ങി. അങ്ങനെ, അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റ പടിഞ്ഞാറൻ മേഖലയുടെ ഉന്നമനത്തിനായി ആപ്പിൾ ചെടികൾ നട്ടുപിടിപ്പിച്ചു. വേലി കെട്ടി നന്നായി കൃഷിയെ സംരക്ഷിച്ചു.
പിന്നീട്, കുറച്ചു കൂടി വ്യാപിപ്പിക്കാൻ അനേകം ആപ്പിൾ നഴ്സറി തുടങ്ങി. ഒഹിയോ, ഇലിനോയിസ്, വെസ്റ്റ് വെർജീനിയ , പെനിസിൽവാനിയ എന്നിവടങ്ങിയ പതിനായിരം ഏക്കറിൽ കൂടുതൽ ആപ്പിൾ തോട്ടങ്ങൾ സൃഷ്ടിച്ചു. കൂടാതെ , ചെടികൾ ദൂരദേശങ്ങളിലേക്കും അയച്ചു തുടങ്ങി.
അങ്ങനെ നീണ്ട നാൽപതു വർഷങ്ങൾ പിന്നിട്ടപ്പോൾ ആപ്പിൾ കൃഷിയിൽ ഒരു വിപ്ലവം തന്നെ അദ്ദേഹം സൃഷ്ടിച്ചു. ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ ജോണി ആപ്പിൾസീഡ് എന്നു വിളിച്ചു. അദ്ദേഹം ഒരു മിഷനറി കൂടിയായിരുന്നു.
അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒഹിയോ (USA)-ൽ മ്യൂസിയം പണിത്, ഗവൺമെന്റ് രാജ്യത്തിനു സമർപ്പിച്ചു.
................
Malayalam eBooks-590- Great stories - 21 -https://drive.google.com/file/d/1nno2JJKSmiW57HqwBIBT01v9T5TKbng_/view?usp=drivesdk
Comments