(591) പൊലീസ് ഉദ്യോഗസ്ഥൻ

 (ഒരു സാങ്കല്പിക കഥ പറയാം. എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്)

സുധാകരൻ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. ഇപ്പോൾ ദീർഘകാലത്തെ സർവീസ് കഴിഞ്ഞിരിക്കുന്നു. പൊലീസ് ക്വാർട്ടേഴ്സും ഒഴിഞ്ഞ് ടൗണിന് അടുത്തായി സ്വന്തമായി നല്ലൊരു വീട് വാങ്ങി. അതും വലിയൊരു ഹൗസിങ് കോളനിയിൽ.

അങ്ങനെയിരിക്കെ, അവിടെ കോളനിയുടെ ഒരു ഇലക്ഷൻ നടന്നു. സുധാകരൻ സെക്രട്ടറി സ്ഥാനത്തേക്കു മൽസരാർഥിയായി. 

വിജയം ഉറപ്പാക്കിയ സുധാകരൻ എല്ലാവർക്കും ഒരു റിസപ്ഷനും പ്ലാൻ ചെയ്തു. അക്കാര്യം ടൗണിലെ ഒന്നാന്തരം കേറ്ററിങ്ങ് ഏജൻസിയുമായി വിളിച്ചു സംസാരിക്കുകയും ചെയ്തു.

ആ കോളനിയിലെ നിയമപ്രകാരം അടുത്ത ദിനം വോട്ടെണ്ണിയപ്പോൾ സുധാകരൻ എട്ടു നിലയിൽ പൊട്ടി. വെറും ഒൻപത് വോട്ട്! 

40 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ എതിരാളി വിജയിച്ചിരിക്കുന്നു.

അന്ന്, സുധാകരൻ ഒരു പോള കണ്ണടച്ചില്ല. ഭാര്യയ്ക്കും ഉറക്കം കിട്ടിയില്ല. വിജയം ഉറപ്പിച്ചിട്ടും എവിടെയാണ് പിഴച്ചതെന്ന് അറിയില്ല. പിന്നീട്, അതിന്റെ അന്വേഷണമായി.

ഒരാഴ്ച കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ വേലക്കാരി വിവരം ചോർത്തി ഭാര്യയെ ധരിപ്പിച്ചു -

" ചേച്ചീ, ഇവിടത്തെ സാറ് പണ്ട് ജോലി ചെയ്ത സ്ഥലത്തെ വേറൊരു സാറ് ഈ കോളനിയിൽ ഒരു ന്യൂസ് എത്തിച്ചു. ജോലി സമയത്ത് മനുഷ്യപ്പറ്റ് ലവലേശമില്ലാത്ത ആളായിരുന്നെന്ന്! ഇവിടെ അങ്ങനെ ഒരാളെ ഒരു സ്ഥാനത്തും വച്ചു വാഴിക്കരുതെന്ന് ! "

പക്ഷേ, ഈ കാര്യം അറിഞ്ഞ സുധാകരന്റെ പ്രതികരണം മറ്റൊരു വിധത്തിലായിരുന്നു -

"ഞാൻ സർവ്വീസിലായിരുന്നപ്പോൾ ഒരെണ്ണം അനങ്ങില്ലായിരുന്നു. പെൻഷനായപ്പോൾ ഇവന്മാരുടെ ഈഗോ തല പൊക്കി "

അങ്ങനെ, പല സമയങ്ങളിലായി അയാളുടെ ജോലിക്കാലത്തെ സുഖകരമല്ലാത്ത അഭിപ്രായങ്ങൾ കോളനിയിൽ പലതും വന്നു പോയി. എന്നാൽ, തന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് സ്വയം വിശ്വസിപ്പിച്ച് കോപിച്ചു കൊണ്ടിരുന്നു. എല്ലാവരെയും അമർഷത്തോടെ കാണാൻ തുടങ്ങി. ഒടുവിൽ, എല്ലാവരുമായി പിണക്കത്തിലായെന്നു ചുരുക്കം. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ സുധാകരൻ ആ വീടു വിറ്റ് വടക്കൻ കേരളത്തിലേക്കു പോയി.

ചിന്താവിഷയം - അധികാരം ഉള്ളപ്പോൾ കൂടെയുള്ള ആളുകൾ കാര്യം നേടാനോ, പേടിച്ചോ കപട ബഹുമാനം നൽകിയെന്നിരിക്കും. അത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാര്യങ്ങൾ ചെയ്തു കൂട്ടാനല്ല. അധികാരം വിട്ടൊഴിയുമ്പോൾ അത് തിരിഞ്ഞു കൊത്തിയേക്കാം.

….....

Malayalam eBooks-591 - Thinma - 32 written by Binoy Thomas, PDF file -https://drive.google.com/file/d/1UvDbAeQt1AlPwDc9_A_HWMM6mgGOYLo-/view?usp=drivesdk

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1