(558) ഒരുമിച്ചുള്ള പ്രവർത്തനം

 ഒരിക്കൽ, ഒരു മനുഷ്യനിലെ അവയവങ്ങൾ എല്ലാവരും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. ഓരോ ആളും ചെയ്യുന്ന ജോലിയേക്കുറിച്ച് ആയിരുന്നു അന്നത്തെ ചർച്ച.

കണ്ണുകൾ പറഞ്ഞു - " ഈ മനുഷ്യന് എന്തെങ്കിലും കാണണമെങ്കിൽ ഞങ്ങൾ വിചാരിക്കണം"

ചെവികൾ : " കേൾക്കണമെങ്കിൽ ഞാൻ മാത്രം പണിയെടുക്കണം"

കാലുകൾ: "നടക്കണമെങ്കിൽ ഞാൻ കനിയണം"

കൈകൾ : "എന്തെങ്കിലും പണിയെടുക്കണമെങ്കിൽ എന്റെ സഹായം വേണം”

മൂക്ക് : " മണം അറിയണമെന്നുണ്ടെങ്കിൽ ഞാനും വേണം"

ശ്വാസകോശം: "ജീവൻ വേണമെങ്കിൽ ശ്വസിക്കണം"

വൃക്ക : "മൂത്രം പോകണമെങ്കിൽ ഞാൻ വിചാരിക്കണം"

ഹൃദയം: "രക്തം ഒഴുക്കണമെങ്കിൽ എന്റെ സങ്കോചവികാസം വേണം"

എല്ല്: "മനുഷ്യനെ താങ്ങി നേരേ നിർത്തണമെങ്കിൽ എന്റെ സഹായം വേണം"

കരൾ: "വിഷത്തെ നിർവീര്യമാക്കുന്നത് ഞാനാണ്"

തല: "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ മനസ്സ് എനിക്കുള്ളിലാണ് ഞാൻ ഒളിപ്പിച്ചിരിക്കുന്നത്"

ഇതിനിടയിൽ, വയറു നിറയെ ആഹാരം ആ മനുഷ്യൻ കഴിച്ചതേ ഉണ്ടായിരുന്നുള്ളൂ. അത് മറ്റുള്ള അവയവങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

"ഈ വയറിന് എന്തു സുഖമാണ്. രുചിയേറിയ ഭക്ഷണ പാനീയങ്ങൾ കൊണ്ട് എപ്പോഴും സമ്പന്നമാണ്. കാര്യമായ പണിയൊന്നുമില്ല"

ഇതു കേട്ട് വയറിനു വിഷമം തോന്നി. പിന്നെയുള്ള ദിവസങ്ങളിൽ ആഹാരം അകത്തേക്കു വരുന്ന സമയത്ത് ദഹിപ്പിക്കാതെ വയർ താഴേക്കു വേഗം വിട്ടു.

ആഹാരത്തിൽ നിന്നും പോഷണം കിട്ടാതെ ശരീരത്തിന്റെ മൊത്തം ഊർജം പോയി.

അതോടെ കണ്ണു മങ്ങി. ഹൃദയം ഇടിപ്പു താഴ്ന്നു. എല്ലിനു ദൗർബല്യം തോന്നി. തലയ്ക്ക് തലകറക്കം തോന്നി. വൃക്കയുടെ അരിക്കലുകൾ മന്ദിച്ചു. കൈകാലുകൾ കുഴഞ്ഞു. ചെവി വ്യക്തമായി കേട്ടില്ല. ആ മനുഷ്യൻ കിടപ്പിലായി!

അന്നേരം, അവശരായ അവയവങ്ങൾ കാര്യം മനസ്സിലാകാതെ പരസ്പരം വിളിച്ചു ചോദിച്ചപ്പോൾ ഒടുവിൽ വയറിന്റെ ജോലി എന്തായിരുന്നുവെന്ന് അവർക്കു  പിടികിട്ടി. അനന്തരം, എല്ലാവരും മാപ്പു ചോദിച്ചപ്പോൾ വീണ്ടും വയറു ജോലിയിൽ പ്രവേശിച്ചു. മനുഷ്യൻ അതോടെ ഉഷാറായി.

ചിന്താശകലം - സഹജീവികളെ ആവശ്യമില്ലാതെ പരിഹസിക്കാനും ചെറുതാക്കാനുമായി മലയാളി മനസ്സുകൾ ജീവിതത്തിലെ വിലയേറിയ സമയം കളയുകയാണ്. താങ്കൾ ഈ ഗണത്തിൽ ഉൾപ്പെടുന്നുണ്ടോ? ഇപ്പോൾത്തന്നെ പരിശോധിക്കുക?

Malayalam eBooks-558-nanmakal-26 as PDF- https://drive.google.com/file/d/10i1x4gXQvry7WJYwhBtIl3Gcc8MLCjZ8/view?usp=sharing

This is a Malayalam story about virtues, kindness and caring.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

പഞ്ചതന്ത്രം കഥകള്‍ -1

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1