(554) ഡാവിഞ്ചിയുടെ ചിത്രം

ലിയനാർദോ ഡാവിഞ്ചി ഒരിക്കൽ യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ ചിത്രം മനോഹരമായി പൂർത്തിയാക്കി. അതിനു ശേഷം, തന്റെ സുഹൃത്തിനോട് നിഷ്പക്ഷമായി അഭിപ്രായം പറയാൻ ആവശ്യപ്പെട്ടു.

അയാൾ പറഞ്ഞു - "എനിക്ക് ഈ ചിത്രം മുഴുവനും അതിമനോഹരമായി തോന്നുന്നു. യാതൊരു തെറ്റുകുറ്റങ്ങളും ഇതിൽ കാണാൻ കഴിയുന്നില്ല"

ഡാവിഞ്ചി ചോദിച്ചു - "ഉം. ശരി. എങ്കിൽ പറയുക, താങ്കളെ ചിത്രത്തിന്റെ ഏതു ഭാഗമാണ് ഏറ്റവും ആകർഷിച്ചത്?"

സുഹൃത്ത്: "യേശുവിന്റെ കയ്യിലുള്ള കാസ (പാനപാത്രം) എനിക്ക് ഏറെ ഇഷ്ടപ്പെട്ടു"

ഉടൻ, തന്റെ ബ്രഷ് എടുത്ത് ഡാവിഞ്ചി കാസ മായ്ച്ചു കളഞ്ഞു!

സുഹൃത്ത് അമ്പരപ്പോടെ അതിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു - "ഇവിടെ യേശുവാണ് കേന്ദ്ര കഥാപാത്രം. അതിനേക്കാൾ ആകർഷിക്കുന്ന എന്തെങ്കിലും ഈ ചിത്രത്തിൽ വരാൻ പാടില്ല!"

ചിന്താവിഷയം - നമ്മുടെയെല്ലാം ജീവിതത്തിൽ ഈ ആശയത്തിന് ഏറെ പ്രസക്തിയുണ്ട്. ഏർപ്പെട്ടിരിക്കുന്ന കർമ്മത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രദ്ധ കളയുന്ന വിധത്തിൽ വേറെ ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ ഈ നിമിഷം തന്നെ ആട്ടിപ്പായിക്കുക.

ചില ഉദാഹരണങ്ങൾ - പഠനത്തിനിടയിലുള്ള പ്രണയം, ജോലിക്കിടയിലുള്ള സോഷ്യൽ മീഡിയ, ഗവ. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ, ഉദ്യോഗസ്ഥരുടെ കൈക്കൂലി, കുട്ടികളുടെ സ്മാർട്ട്ഫോൺ , സ്മാർട്ട് വാച്ച്.... ഈ വിധത്തിൽ നിങ്ങളെ ദോഷമായി ബാധിച്ചിരിക്കുന്നത് എന്താണ്? ആത്മശോധന ചെയ്യൂ!

മലയാളം ഡിജിറ്റൽ പുസ്തകങ്ങൾ പരമ്പര -554, മഹാന്മാരുടെ കഥകൾ -17 PDF online - https://drive.google.com/file/d/10Dx1JohZ0hh5GGIK7kc4J9K3O4B6Tg1O/view?usp=sharing

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍