(559) അക്ബർ ചക്രവർത്തിയുടെ മുഖവില
ഒരിക്കൽ അക്ബറും ബീർബലും വേഷം മാറി ജനഹിതം മനസ്സിലാക്കാനായി നാട്ടിൻപുറത്തു കൂടി നടക്കുകയായിരുന്നു.
ആദ്യം ഒരു വിറകുവെട്ടുകാരനോട് ബീർബൽ ചോദിച്ചു - "നിങ്ങളുടെ അക്ബർരാജാവിന്റെ ഭരണമെങ്ങനെയുണ്ട്?"
അയാൾ പറഞ്ഞു - "വളരെ നല്ല ഭരണം"
ബീർബൽ തുടർന്നു - "എന്നാൽ കേട്ടോളൂ. ഇന്ന് രാവിലെ അക്ബർ ചക്രവർത്തി മരിച്ചു"
ഉടൻ, വിറകുവെട്ടുകാരൻ നിലവിളിച്ചു.
അവർ കുറെ ദൂരം പോയപ്പോൾ സംഭാരം (മോര്) വിൽക്കുന്ന സ്ത്രീയെ കണ്ടു പഴയ ചോദ്യം ആവർത്തിച്ചു. മറുപടി ഇങ്ങനെയായിരുന്നു - "ഓ.. രാജാവിന് ഞങ്ങളുടെ കഷ്ടപ്പാടു വല്ലതും അറിയണോ, സുഖമായി കഴിഞ്ഞാൽ പോരേ?"
അന്നേരം, ബീർബൽ പറഞ്ഞു - "രാജാവ് ഇന്നു രാവിലെ മരിച്ചു"
ഇതുകേട്ട്, ആ സ്ത്രീ സന്തോഷത്തോടെ പറഞ്ഞു -
"ഞാൻ ഇപ്പോൾത്തന്നെ കൊട്ടാരത്തിന്റെ പരിസരത്തേക്കു പോകയാണ്. നല്ലതുപോലെ സംഭാരം വിൽക്കാൻ പറ്റും"
ചിന്തിക്കാൻ - ആളുകൾ നമുക്കു നൽകുന്ന മുഖവില കൂടിപ്പോയാൽ അഹങ്കരിക്കുകയോ കുറഞ്ഞാൽ വിഷമിക്കുകയോ ചെയ്യരുത്. കാരണം, അത് നൽകുന്ന ആളിനെ ആശ്രയിച്ച് ആപേക്ഷികമായ ഒന്നായിരിക്കും.
Malayalam eBooks-559- Akbar and Birbal stories-2 PDF file- https://drive.google.com/file/d/10muSSKUZNBA4pkwqiRxP_LntPPyoH2Uw/view?usp=sharing
Comments