(548) കടൽത്തീരത്തെ സന്യാസി

മനോഹരമായ സിൽബാരിപുരം കടൽത്തീരം. അവിടെ ഒരു സന്യാസി ധ്യാനത്തിലാണ്. അതേ സമയം, കോസല പുരത്തു നിന്നും ഒരു സംഘം ആളുകൾ കടൽത്തീരത്ത് ആർത്തുല്ലസിക്കുന്നുണ്ടായിരുന്നു.

അവർ പരസ്പരം മണ്ണുവാരിയെറിഞ്ഞ് കളിച്ചു. അതിനിടയിൽ അലക്ഷ്യമായി ഒരാൾ എറിഞ്ഞത് വന്നു പതിച്ചത് സന്യാസിയുടെ മുഖത്തായിരുന്നു.

ഉടൻ, സന്യാസി കണ്ണു തുറന്നു.

എന്നാൽ, അവർ സന്യാസിയെ പുഛഭാവത്തിൽ നോക്കിയതല്ലാതെ യാതൊരു ഖേദവും പ്രകടിപ്പിച്ചില്ല.

അപ്പോൾ, സന്യാസി വിരൽ കൊണ്ട് പഞ്ചാരമണലിൽ ഇങ്ങനെ എഴുതി - " കോസല പുരത്തുള്ളവർ ദുഷ്ടന്മാരാണ് "

സന്യാസി എന്തോ ഒന്ന് എഴുതുന്നതായി ആ സംഘത്തിലെ ഒരുവൻ ശ്രദ്ധിച്ചു.  അവൻ അത് എന്താണെന്ന് നോക്കി വായിച്ചു.

ഉടൻ, സിൽബാരിപുരം ആശ്രമത്തിലെ ഒരു കുട്ടി തിരയിൽ അകപ്പെട്ടു. അത് ശ്രദ്ധയിൽപ്പെട്ട ആ സംഘം വെള്ളത്തിൽ ചാടി നീന്തി ആ കുട്ടിയെ രക്ഷിച്ചു.

അതു കണ്ടയുടൻ, സന്യാസി എണീറ്റ് സമീപത്തെ ഉയർന്ന പാറക്കൂട്ടത്തിലേക്കു നടന്നു. ആ സമയത്ത്, ശക്തിയായ കടൽക്കാറ്റു വീശിയപ്പോൾ സന്യാസി എഴുതിയ മണലെഴുത്ത് മാഞ്ഞു പോയത് അവൻ ശ്രദ്ധിച്ചു. മെല്ലെ, സന്യാസിയെ പിന്തുടർന്ന് ഏറ്റവും ഉയർന്ന പാറയിൽ സന്യാസി കല്ലുരച്ച് എഴുതിയത് അവൻ വായിച്ചു - "കോസല പുരത്തുള്ളവർ രക്ഷകരാണ്"

ഉടൻ, സന്യാസിയുടെ മുന്നിലേക്കു നീങ്ങി അവൻ ചോദിച്ചു - "മണലിൽ എഴുതിയതിന്റെ വിപരീതമായ കാര്യമാണല്ലോ ഈ കല്ലിൽ എഴുതിയത്?"

സന്യാസി പറഞ്ഞു - "തെറ്റുകുറ്റങ്ങൾ എക്കാലവും ഓർത്തു വയ്ക്കേണ്ട ഒന്നല്ല, അത് കാറ്റടിച്ചു നമ്മിൽ നിന്നും പറന്നു പോകേണ്ട ഒന്നാണ്. എന്നാൽ, ജീവൻ രക്ഷിച്ച കോസലപുരംദേശക്കാരുടെ നന്മ എക്കാലവും സ്മരിക്കേണ്ട ഒന്നായതിനാൽ ഉയർന്ന പാറയിൽ എഴുതണം"

ചിന്താവിഷയം - മറ്റൊരാളുടെ കുറ്റങ്ങളും കുറവുകളും എക്കാലവും പാടി നടക്കേണ്ട ഒന്നല്ല. അതിനു പകരമായി എല്ലാവരിലും ഉള്ള നന്മ കണ്ടെത്താനും പ്രചരിപ്പിക്കാനും ശ്രമിക്കണം.

മലയാളം ഇ-ബുക്ക് - 548 നാടോക്കഥകൾ- 35 pdf file- https://drive.google.com/file/d/1-y771O-s1SJC5d7EfxKpLT8hKV9LibIF/view?usp=sharing

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍