(546) ഒറ്റയടിപ്പാതകൾ

ഒരിക്കൽ, സിൽബാരിപുരം ആശ്രമത്തിൽ നിന്നും തീർഥാടനയാത്രയ്ക്ക് രണ്ടു ശിഷ്യന്മാർ യാത്രയായി. കോസലപുരത്തേക്കായിരുന്നു അവർക്ക് യാത്ര പോകേണ്ടിയിരുന്നത്. ഒരു കാട്ടുപ്രദേശത്തു കൂടി നടന്നു പോകവേ, കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. അവർ രണ്ടു പേരും കാടിനുള്ളിലേക്കു കയറി ഓടി. ആനയുടെ ചിന്നംവിളി കേട്ടപ്പോൾ പേടിച്ച് ഓടി രണ്ടുപേരും രണ്ടു വഴിക്കായി. അന്ന്, പകൽ മുഴുവൻ കാട്ടിൽനിന്നു നാട്ടിലേക്കുള്ള വഴി തിരഞ്ഞെങ്കിലും ഇറങ്ങാൻ കഴിഞ്ഞില്ല.

വൈകുന്നേരമായപ്പോൾ രണ്ടു പേരും വീണ്ടും കണ്ടുമുട്ടി. ക്ഷീണിതരായതിനാൽ ഒരു മരച്ചുവട്ടിൽ ഇരുന്ന് ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ചു.

ഒന്നാമൻ പറഞ്ഞു: "നീ പുറത്തേക്കു പോകാൻ ശ്രമിച്ച ഒറ്റയടിപ്പാതയുടെ വിശദാംശങ്ങൾ പറയുക. ഞാനും പറയാം. അത്രയും വഴികൾ നമുക്ക് ഒഴിവാക്കി പുതിയവ നോക്കാം"

അങ്ങനെ, അതുവരെ രണ്ടു പേരും പോകാത്ത ഒറ്റയടിപ്പാത കണ്ടുപിടിച്ച് നാട്ടിലേക്കു കടന്നു.

ചിന്താവിഷയം - പരാജയപ്പെട്ട പാതകൾ വിജയത്തിലേക്കുള്ള വഴിത്താരകളിൽ നമ്മെ എത്തിക്കാനുള്ള പ്രചോദനങ്ങളാണ്. മറ്റുള്ളവരുടെ പരാജയ ഉദ്യമങ്ങൾ നാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നുള്ള മുന്നറിവാണ്! ജീവിത പാതകളിൽ ഓരോ വഴിയിലൂടെയും നടന്നു സ്വയം പരാജയങ്ങൾ അറിയാനുള്ള സമയം ഇല്ലാത്തതിനാൽ നേരിട്ട്, ജയത്തിനുള്ള വഴികൾ തെരഞ്ഞെടുക്കുക.

Malayalam digital books-546 folk tales-33 PDF file- https://drive.google.com/file/d/1-tazf6dDJvgMSWcn-Bw5c4DEqLDSQly4/view?usp=sharing

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1