Skip to main content

(552) അനന്ത പൈ - Anant Pai

അനന്ത പൈ എന്ന മഹാപ്രതിഭ!

രണ്ടാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കര്‍ണാടകയിലെ കര്‍ക്കല സ്വദേശി അനന്ത പൈ. പൈമാം എന്നാണു സഹപ്രവർത്തകർ അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളെ വളരെയേറെ സ്നേഹിച്ച അനന്ത് പൈയ്ക്ക് കുട്ടികളില്ലായിരുന്നു. ഇന്ത്യയിലെ കുട്ടികളെല്ലാം ഞങ്ങളുടെയാണെന്നു അവർ പറയുമായിരുന്നു. വളരെ പോസിറ്റീവ് എനർജി തരുന്ന പ്രകൃതമായിരുന്നു അനന്ത പൈ. കുട്ടികൾ അദ്ദേഹത്തെ അങ്കിൾ പൈ (Uncle Pai) എന്നു വിളിച്ചിരുന്നു.

കർണാടക സംസ്ഥാനത്ത്, മംഗലാപുരത്തെ കർക്കലയിൽ അനന്ത പൈ, 1929ൽ ജനിച്ചു. രണ്ടു വയസ്സാകുമ്പോഴേക്കും അവന്റെ മാതാപിതാക്കൾ മരണമടഞ്ഞു. പന്ത്രണ്ടാം വയസ്സിൽ അനന്ത പൈ ബോംബെയിലേക്കു ചേക്കേറി.

1954 കാലത്ത്, ആദ്യ ഉദ്യമമായ കുട്ടികളുടെ മാസികയായ മാനവ് (Manav) പരാജയപ്പെടുകയാണു ചെയ്തത്. പിന്നെ, ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി കിട്ടി. അവിടെ, 'മാൻ‌ഡ്രേക്ക്', 'ഫാന്റം' സീരീസ് ചെയ്ത ഇന്ദ്രജൽ പുസ്തകങ്ങളുടെ ചുമതല കിട്ടി. (Mandrake, The Phantom, Indrajal comics) എങ്കിലും അദ്ദേഹത്തിനു മനസ്സു നിറയെ ഭാരതീയ പുരാണവും നാടോടികഥകളുമായിരുന്നു. ആ ജോലി വിട്ടു.

പിന്നെ, അതിനായി അമർചിത്രകഥ ( മരണമില്ലാത്ത ചിത്രകഥകൾ- Amar Chitra Kathakal) കുട്ടികൾക്കു മുന്നിൽ 1967 കാലത്ത് അവതരിപ്പിച്ചു. ഇന്ത്യാ ബുക്ക് ഹൗസ് ആയിരുന്നു പ്രസാധകർ. എന്നാൽ, എല്ലാ പ്രായത്തിലുള്ളവർക്കും അത് ഇഷ്ടമായി.  ഏകദേശം 450 കഥകൾ ആ പരമ്പരയിൽ വന്നിട്ടുണ്ട്. പിന്നീട്, 1994 കാലത്ത് ബോംബെയിൽ ഇന്ത്യാ ബുക്ക് ഹൗസിൽ തീപിടിച്ച് 3000 റഫറൻസ് പുസ്തകളും 250 പുതിയ കഥകളും കത്തിനശിച്ചു. പിന്നീടു വന്ന പരമ്പരകൾ പഴയത് വീണ്ടും പ്രസിദ്ധീകരിച്ചതാണ്.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ ചൂടപ്പം പോലെ 30 ലക്ഷം അമർചിത്രകഥകൾ ഇപ്പോഴും ഓരോ വർഷവും വിറ്റുപോകുന്നുണ്ട്. മാത്രമല്ല, അമർചിത്രകഥ എന്നൊരു പ്രശസ്തമായ വെബ്സെറ്റിലൂടെ  പരമ്പരയിലെ ഏതു പുസ്തകവും എപ്പോൾ വേണമെങ്കിലും പുസ്തകങ്ങളായോ ഡിജിറ്റൽ ആയോ വാങ്ങാൻ പറ്റും.

പണ്ടുകാലത്തെ ഏറ്റവും പ്രശസ്തമായ കാർട്ടൂൺ കഥാപാത്രം കപീഷ് (Kapeesh monkey from Paico classics) എന്ന മാന്ത്രിക വാലുള്ള കുരങ്ങൻ ലോക പ്രശസ്തമായി. ആ പരമ്പര ആദ്യം പൈകോ വകയായ പൂമ്പാറ്റ (Poombatta) പ്രസിദ്ധീകരിച്ചു. പൂമ്പാറ്റ ഒരു കാലത്ത് വീണ്ടും വീണ്ടും വായിക്കുന്ന ഞങ്ങൾ ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. ഒടുവിൽ പഴകി ചെളിയും പറ്റി കീറിത്തുടങ്ങിയാലും അത് കറങ്ങിനടക്കും! പിന്നെ, കപീഷിനെ ബാലരമ ഏറ്റെടുത്തു.

1980 കാലത്ത് അനന്ത പൈ ടിങ്കിള്‍ (Tinkle)എന്ന മാസികകൂടി തുടങ്ങി അത് ഇപ്പോഴും പ്രശസ്തമായി രംഗത്തുണ്ട്. അതിൽ ശുപ്പാണ്ടി, ശിക്കാരിശംഭു, കാലിയ എന്നീ കഥാപാത്രങ്ങൾ ഏറെ പ്രിയപ്പെട്ടവയായി.

2011 ൽ അനന്ത പൈ മരിക്കുമ്പോൾ 81 വയസ്സായിരുന്നു പ്രായം. സ്വന്തം കുട്ടികൾ ഇല്ലാതിരുന്നിട്ടും ലോകമെങ്ങുമുള്ള കുട്ടികളെ എക്കാലവും രസിപ്പിച്ച ഈ കഥാകാരൻ തീർച്ചയായും ഒരു ഭാരതീയ മഹാൻതന്നെ!

Malayalam eBooks-552-great stories-16 as PDF online reading- https://drive.google.com/file/d/108LKMUIQEfU60_mbUElM-A95c6o3iUw4/view?usp=sharing

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ