(557) ശീർഷാസനം അരുത്!

Headstand (ശീർഷാസനം) എന്ന യോഗയിലെ അപകടം!

നരവംശ ശാസ്ത്രം (Anthropology) പറയുന്നത് മനുഷ്യനും കുരങ്ങും പിറന്നത് ഒരേ പൂർവികരിൽ നിന്നാണെന്ന്. അതായത്, കുരങ്ങ് പരിണമിച്ചല്ല, പകരം കുരങ്ങും മനുഷ്യനും സഹോദരങ്ങളായി വരും. ഒരേ മാതാപിതാക്കൾക്ക് പിറന്ന രണ്ടു ശ്രേണികൾ!

ആ സമയത്ത്, നീണ്ട കയ്യുള്ള ഗിബ്ബൺ കുരങ്ങിന്റെ (Gibbons Monkey) ശാഖയും മനുഷ്യനായ സങ്കരശാഖയും രണ്ടായി പിരിഞ്ഞു. ഏതാണ്ട് 15-20 മില്യൻ വർഷങ്ങൾക്കു മുൻപു നടന്ന കാര്യം. പക്ഷേ, മനുഷ്യ ശാഖ വികസിച്ചു. കുരങ്ങ് പഴയ പടി തന്നെ.

ഇന്നത്തെ Homo sapiens മനുഷ്യൻ പിറന്നിട്ട് ഏകദേശം 1.95 ലക്ഷം വർഷങ്ങളേ ആയുള്ളൂ. അതിനു മുൻപ് ഇന്നത്തെ മനുഷ്യന്റെ അനേകം പഴയ പതിപ്പുകൾ - ഹൊമിനിഡെ, ഡെനിസോവാൻസ്, നിയാണ്ടർത്താൽ, ക്രോമാഗ്നൻ, ഹോമോ ഇറക്ടസ്,  ഹോമോ ലാബിലിസ്, ആസ്ട്രേല പിതേകസ്, ആർഡിപിതിസിൻസ്, എന്നിങ്ങനെ പലതരം ഉണ്ടായിരുന്നു. അവരുടെ കാലക്രമത്തിൽ കാലത്തിലൂടെ പിറകിലേക്കു പോകും തോറും കൂന് കൂടി വന്നു. ഒടുവിൽ കയ്യും കാലും കുത്തി തല താഴ്ത്തിയുള്ള ഗിബൺകുരങ്ങിനോടു സാമ്യമുള്ള അവസ്ഥയിലായിരുന്നു.

ഇനി കാര്യത്തിലേക്കു വരാം-

തല ഉയർന്ന അവസ്ഥയിൽ വന്നപ്പോഴാണ് ബുദ്ധിശക്തി ഏറ്റവും ഉയർന്നത്. പണ്ട്, തല താഴ്ത്തി രക്തം തലയിലേക്കു ചെന്ന സമയത്ത് ഒട്ടും ബുദ്ധിയില്ലായിരുന്നു. ശീർഷാസനവും തല താഴ്ത്തി രക്തം കൂടുതൽ എത്തിക്കുന്നതാണല്ലോ. ഗവേഷണങ്ങൾ പ്രകാരം പ്രത്യുല്പാദന ശേഷി മനുഷ്യരിൽ കുറയുന്നു. എങ്കിലും ബുദ്ധിശക്തിയുടെ അളവ് കൂടുകയാണ്! ബുദ്ധി രാക്ഷസരായിരുന്ന ഐൻസ്റ്റീൻ, ന്യൂട്ടൻ, എ.പി.ജെ. അബ്ദുൽ കലാം, തോമസ് ആൽവ എഡിസൺ, സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയ അനേകം ആളുകളും നോബേൽ സമ്മാനം നേടിയവരും ആരും യോഗാസനങ്ങൾ ചെയ്തിരുന്നവരല്ല. പക്ഷേ, കർമ്മയോഗവും ജ്ഞാനയോഗവും അവരുടെ ജീവിതമാകെ ഉണ്ടായിരുന്നു എന്നത് ഇവിടെ മറക്കുന്നില്ല.

Sirshasana- അതായത്, മനുഷ്യന് ശീർഷാസനമോ ഉയർന്ന രക്തമോട്ടമോ തലയിലേക്കു വേണ്ടതില്ല. അത് രോഗങ്ങളോ അസമത്വങ്ങളോ സൃഷ്ടിക്കും. പ്രകൃതി മനുഷ്യ ശരീരത്തിനു കല്പിച്ചു തന്നിരിക്കുന്നതിന്റെ വിപരീതം!

എന്നാൽ, വജ്രാസനം പോലുള്ള യോഗാസനത്തിൽ തല നേരേ ഇരുന്നു കൊണ്ട് കാലും തുടയും അമർന്ന് അവിടെ രക്തയോട്ടം കുറയ്ക്കുന്നു. കാലിൽ അവയവങ്ങൾ ഇല്ലല്ലോ. അന്നേരം, തല ഉൾപ്പെടെ കൂടുതൽ രക്തം അമിത ശക്തിയില്ലാതെ ന്യായമായി കിട്ടുകയും ചെയ്യും. ഇതിൽത്തന്നെ അർദ്ധ വജ്രാസനമാണ് പൂർണ്ണത്തേക്കാൾ കൂടുതൽ മികച്ച അമർത്തൽ കൊണ്ടുവരുന്നത്.

അതേസമയം, പ്രദർശനത്തിനും പ്രശസ്തിക്കും മൽസരത്തിനും വരുമാനത്തിനും നിരവധി ആളുകൾ തല താഴെയും ഉടൽ ഉയർന്നും നിൽക്കുന്ന യോഗാസനങ്ങൾ പ്രയോജനപ്പെടുത്തുമുണ്ട്. അല്ലെങ്കിൽ മൽസരത്തിനായി പരിശീലിക്കുന്നു, പരിശീലിപ്പിക്കുന്നു.

മറ്റു ചിലർ, തല താഴ്ത്തിവച്ചു കൊണ്ട് ശ്ലോകങ്ങളും പ്രാർഥനകളും ശബ്ദം പുറത്തുവിട്ടുകൊണ്ട് ചെയ്യാറുണ്ട്. അതും മനുഷ്യന്റെ ശബ്ദ സംവിധാനങ്ങളെ ക്ഷയിപ്പിക്കും. കാരണം, ശബ്ദ പേടകവും മറ്റും വളരെ മൃദുവാണ്. stress കൊടുക്കേണ്ട ഒന്നല്ല.

ഇനി മറ്റൊരു കാര്യം -

എല്ലാ വർഷവും മെയ് മാസത്തിൽ സ്കൂൾ മുഴുവൻ ടീച്ചേഴ്സിനുമായി ഓറിയന്റേഷൻ പ്രോഗ്രാം നടത്താറുണ്ട്. ഒരു വർഷം expert വന്നത് UK ഗവേഷക Oxford University മലയാളി Lady ആയിരുന്നു. Laryngologist ആയിരുന്നു. Larynx എന്നാൽ ശ്വാസനാളി. അതേസമയം, ആ മാഡം മനുഷ്യ ശരീരശബ്ദശാസ്ത്ര വിദഗ്ധയായിരുന്നു. ഗസ്റ്റായി വിളിക്കാൻ കാരണം പല ടീച്ചേഴ്സിനും വൈകുന്നേരമാകുമ്പോൾ തൊണ്ട ആയാസമോ അല്ലെങ്കിൽ ശബ്ദം വരണ്ട് അടയ്ക്കുന്നുണ്ട്.

ആ ക്ലാസ് വളരെ നല്ലതായിരുന്നു. അതിൽ പറഞ്ഞ പ്രധാന കാര്യം നാം ശബ്ദം പുറപ്പെടുവിക്കുമ്പോൾ നമ്മുടെ തൊണ്ട നേരേ നിവർന്ന അവസ്ഥയിലായിരിക്കണം. തിരിഞ്ഞ് ബോർഡിൽ എഴുതിക്കൊണ്ട് കഴുത്തു വച്ച് പിറകിലേക്ക് നോക്കി സംസാരിക്കാതിരിക്കുക, നിന്നുകൊണ്ട് കുനിഞ്ഞ് പുസ്തകം പഠിപ്പിക്കാതിരിക്കുക, അമിത ഉച്ചയിൽ ക്ലാസ് എടുക്കാതിരിക്കുക അങ്ങനെ പല വിവരങ്ങളും നൽകി.

ഞാനിവിടെ പറയാൻ വന്നത് ക്ലാസ് കഴിഞ്ഞു സംശയങ്ങൾ ചോദിക്കാൻ പറ്റി. യോഗയിൽ തലകീഴായി വരുന്ന വ്യായാമങ്ങൾ എല്ലാം ഒഴിവാക്കണമെന്ന് മാഡം പറഞ്ഞു. അത് voice box / sound system ദുർബലമാക്കും. തലച്ചോറിനും നല്ലതല്ലന്ന്. പ്രായത്തിൽ നേരത്തേ തൊണ്ടയിടർച്ച വിറയൽ വന്നേക്കാമെന്നും പറഞ്ഞു.

കാലാകാലങ്ങളായി മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ആളു ചമയാനും മൽസരിക്കാനും പ്രശസ്തി ആർജ്ജിക്കാനും പണം നേടാനും കഠിനമായ പല വേലകളും ഒപ്പിച്ചു. അതിപ്പോഴും യോഗയിലും തുടരുന്നു എന്നേയുള്ളൂ.

ഞാനൊരു യോഗ അധ്യാപകനായി സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞയുടൻ ജോലിക്കു കയറിയ ആളാണ്. പിന്നെ ഡിപ്ലോമയും കിട്ടി ജോലിയിൽ തുടരുന്നു. എനിക്ക് യോഗശാസ്ത്രത്തോട്  കടപ്പാടുണ്ട്.

ശീർഷാസനത്തിന്റെ ദോഷങ്ങൾ (Shirshasana)

1. High BP ഉണ്ടെന്ന് അറിയാത്ത ഒരാൾ ശീർഷാസനം ചെയ്താൽ stroke സാധ്യതയുണ്ട്.

2. നമ്മുടെ രക്തചംക്രമണം പ്രധാനമായും രണ്ടു രീതിയിൽ കാണാം. ഹൃദയത്തിൽ നിന്ന് ധമനികൾ (Arteries)  തലച്ചോറ് ഉൾപ്പടെയുള്ള വിവിധ അവയവങ്ങളിലേക്ക് ഓക്സിജൻ നിറച്ച രക്തം (Oxygenated blood), കൂടാതെ, അവയവങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക്‌ സിരകൾ (Veins) വഴി ഓക്സിജൻ കുറവുള്ള (Deoxygenated blood) രക്തം തിരിച്ചു ഹൃദയത്തിലേക്കും പോരുന്നു. കാൽവെയിനുകളിൽ വാൽവുകൾ ഉള്ളതിനാൽ രക്തം ഹൃദയത്തിന്റെ വശത്തേക്ക് മാത്രമേ ഒഴുകാൻ പറ്റൂ. കൂടാതെ നടക്കുകയും മറ്റും ചെയ്യുമ്പോൾ ഉണ്ടാകുന്ന പേശീ സങ്കോചവികാസങ്ങൾ അശുദ്ധ രക്തത്തിനെ ഹൃദയത്തിന്റെ വശത്തേക്ക് തള്ളാൻ സഹായിക്കും.

എന്നാൽ, തലയിൽ ഇത്തരത്തിൽ വാൽവുകളും പേശീസങ്കോചവികാസങ്ങളും മറ്റും ഇല്ലെങ്കിലും നേരെ നിൽക്കുമ്പോൾ അശുദ്ധ രക്തം ഹൃദയത്തിന്റെ നേർക്ക് ഒഴുകുന്നുണ്ട്.

ശീർഷാസനത്തിൽ തലകുത്തി നിൽക്കുമ്പോൾ അശുദ്ധരക്തം ഒഴുകിപ്പോകാൻ നേരിയ തടസ്സം വരും.  തലയോട്ടിക്കുള്ളിലെ മർദ്ദം (Intracranial Pressure) കൂടിവന്ന് തലച്ചോറിലേക്കുള്ള ശുദ്ധരക്തയോട്ടത്തിനു അല്പതടസ്സം വരികയും ചെയ്യും. അശുദ്ധരക്തം നന്നായി ഒഴുകിപ്പോകാത്തതിനാൽ തലച്ചോറിലെ രക്തചംക്രമണം (Cerebral Perfusion) കുറയും!

അതായത്, വെറുതെ രക്തയോട്ടം കൂട്ടിയിട്ടു കാര്യമില്ല, മറിച്ച് - ഓരോ അവയവത്തിലേക്കും ഉള്ള ശുദ്ധരക്തയോട്ടമാണ് കൂട്ടേണ്ടത്. തലച്ചോറിൽ എത്തേണ്ട ഓക്സിജനെ തടയുകയാണ് നാം ശീർഷാസനം വഴി ചെയ്യുന്നത്.

3. ഉദാഹരണത്തിന് 70 കിലോ ഭാരമുള്ള ഒരു വ്യക്തിയെ താങ്ങുന്നത് ശക്തിയേറിയ കാലിലെ എല്ലുകളാണ്. അതിന് പകരമായി ശക്തി കുറഞ്ഞ കഴുത്തിലെ കശേരുക്കൾക്ക് cervical vertebrae/ spines ന് ആ ഭാരം ശീർഷാസനത്തിലൂടെയോ സർവാംഗാസനത്തിലൂടെയോ (Shoulder stand) കൊടുക്കുന്നത് അപകടകരമാണ്! അതായത്, ശരാശരി മനുഷ്യൻെറ തലയുടെ ഭാരം 5 കിലോയാണ്. അത് താങ്ങാനാണ് കഴുത്തിലെ കശേരുക്കൾ  ഉണ്ടാക്കിയിരിക്കുന്നത്. അല്ലാതെ മുഴുവൻ ശരീരഭാരം താങ്ങാനല്ല! ഇതിൽ കൈകൾ കുറെ ഭാരം താങ്ങുന്നുണ്ടെങ്കിലും.

4. ഫിറ്റ്നസ് - യോഗാ രംഗത്ത് ലോകപ്രശസ്തയായ റബേക്ക ലീ ശീർഷാസനത്തിൽ വച്ച് കരോറ്റിഡ് ആർട്ടറി അപകടത്തിലായി stroke വന്ന് ഇപ്പോൾ കിടപ്പിലാണ്.

5. ഏതെങ്കിലും ഹൃദയ സംബന്ധമായ നേരിയ പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും ശീർഷാസനം പാടില്ല.

6. Intraocular pressure (IOP) എന്നാൽ കണ്ണിന്റെ ഫ്ലൂയിഡ് മർദ്ദമാണ്. അത് ശീർഷാസനത്തിൽ രണ്ടര മടങ്ങ് കൂടുന്നു എന്ന് നിരവധി വിദേശ സർവകലാശാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കണ്ണിന്റെ അമിത മർദ്ദം ഗ്ലൂക്കോമ രോഗത്തിലേക്കു നയിക്കും. ഗ്ലൂക്കോമ തുടക്കക്കാർക്ക് ഗുരുതരമാകും.

7. സാധാരണക്കാർക്ക് സ്ഥിര സുഖമാസനമായി ശീർഷാസനം വഴങ്ങില്ല. അതൊരു കഠിനാസനമാണ്. ഇത് പരിശീലിക്കുമ്പോൾ വീഴാനുള്ള സാധ്യത കൂടുതലാണ്. Spine injury വരാനും ഇടയുണ്ട്.

8. തൊണ്ട, ചെവി, കണ്ണ് രോഗങ്ങൾ നിലവിൽ ഉള്ളവർക്ക് രോഗം കൂടും. തൈറോയ്ഡ് ഗ്രന്ഥികൾ തൊണ്ട ഭാഗത്തായതിനാൽ ഗോയിറ്റർ പോലെ രോഗമുള്ളവർക്കു വഷളാകുന്ന അവസ്ഥയിൽ എത്താൻ ശീർഷാസനവും മറ്റും ഇടയാക്കും.

9. കഠിന യോഗയാൽ ear balance പ്രശ്നത്തിലായവരും ഉണ്ട്.

10. ഏകദേശം 45-55 വയസ്സുകഴിഞ്ഞ സ്ത്രീകളിൽ കാൽസ്യം, വിറ്റമിൻ-ഡി കുറവ്, എല്ലുകളെയും പ്രത്യേകിച്ച് നട്ടെല്ലിന്റെയും ഒടിവിനും ചതവിനും ഇത്തരം യോഗാസനങ്ങൾ കാരണമാകാം.

അനേകം വർഷങ്ങളായി ഇത്തരം കഠിനാസനങ്ങൾ ചെയ്യുന്ന യാതൊരു പ്രശ്നമില്ലെന്നും പറയുന്ന ആളുകളെ നിങ്ങൾക്കു പരിചയമുണ്ടാകും എന്നുള്ള മറുവാദം മനസ്സിൽ കടന്നുവരാം. അതിനുള്ള മറുപടി -

ലോകത്തിലെ ഏറ്റവും പ്രശസ്തമായ റഷ്യൻ സർക്കസിൽ തുടക്കത്തിലേ ജീവൻ പൊലിഞ്ഞവരുണ്ട്. ദീർഘായുസോടെ അപകടമില്ലാതെ മരിച്ചവരുമുണ്ട്.

ഞങ്ങളുടെ നാട്ടിൽ 13 വയസു മുതൽ ദിവസവും മദ്യം കുടിച്ചിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ 83 വയസിൽ ആൽക്കഹോളിന്റെ പ്രശ്നമല്ലാതെയാണു മരിച്ചത്. എന്നാൽ, എന്റെ കസിൻ വെറും 27 വയസ്സിലാണ് മദ്യം കാരണം ലിവർ സിറോസിസ് വന്നു മരിച്ചത്.

അതായത്, ഭൂരിഭാഗം ആളുകളെയും രോഗം ബാധിക്കുന്ന മദ്യം, പുകവലി പോലുള്ള ദുശ്ശീലങ്ങളിൽ ചുരുക്കം ചിലർ കുഴപ്പമില്ലാതെ കടന്നുപോകുന്നു. നാം അവരെ നോക്കി ഊറ്റം കൊള്ളരുത്. ശീർഷാസനത്തിലും ഇതു തന്നെയാകും പ്രായോഗികമായ കാഴ്ചപ്പാട്!

ആര് ഏതു കാര്യം പറഞ്ഞാലും അല്പം വിമർശനബുദ്ധിയോടെ സമീപിച്ചാലേ സ്വന്തം മനസ്സിൽ ചോദ്യം ഉയരൂ. ആരു പറഞ്ഞാലും നാം തൊണ്ട തൊടാതെ വിഴുങ്ങരുത്. ഇതൊരു Spark ആയി എടുത്ത് കൂടുതൽ വിശദാംശങ്ങളിലേക്കു നിങ്ങൾക്കു പോകാമല്ലോ.

Malayalam eBooks-557-yoga series-15 as PDF online- https://drive.google.com/file/d/10WqfVQMSEukuzzgYOSGmDGyhQBdVIGP8/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1