(544) കഴുതയും പ്രതിമയും

പണ്ടുപണ്ട്, സിൽബാരിപുരം രാജ്യം വിക്രമൻ രാജാവ് ഭരിച്ചിരുന്ന കാലം. ആ നാട്ടിൽ പതിവുപോലെ വർഷത്തിൽ ഒരിക്കൽ ആലോഷിക്കുന്ന ഉൽസവം വന്നെത്തി. അനവധി കുതിരകളും ആനകളും മറ്റും പങ്കെടുക്കുന്ന ഒന്നായിരുന്നു അത്. 

അതേസമയം, അവിടെയുള്ള ദേശം വാണിരുന്ന ഒരു നാടുവാഴിയുടെ ജന്മദിനം ഇതിനൊപ്പം വന്നു ചേർന്നു. തന്റെ ജന്മദിനവും വിപുലമായി നടത്താമെന്ന് അയാൾ വിചാരിച്ചു. പക്ഷേ, ഘോഷയാത്ര നടത്താൻ ആനയും കുതിരയും ഒന്നിനെയും കിട്ടിയില്ല. അവയെല്ലാം ഉൽസവത്തിനായി പോയിക്കഴിഞ്ഞിരുന്നു. ഒടുവിൽ, ലക്ഷണമൊത്ത ഒരു കോവർകഴുതയെ കിട്ടി. അതിന്റെ മേൽ ചായം പൂശി വീരശൂരനായ കുതിരയേപ്പോലെ പട്ടുചേല ചുറ്റി ശരീരം മറച്ച്, നാടുവാഴിയുടെ മൺപ്രതിമയും കെട്ടിവച്ച് ആഘോഷ യാത്രയായി.

അപ്പോഴാണ് കഴുതയ്ക്ക് തന്റെ ജീവിതത്തിൽ ആദ്യമായി ആളുകൾ തന്നെ വണങ്ങുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. പ്രജകൾ പ്രതിമയെയാണു വണങ്ങുന്നതെന്ന് ആ മണ്ടൻ കഴുതയ്ക്കു പിടികിട്ടിയില്ല. ഇതുവരെ എല്ലാവരാലും അവഗണിയ്ക്കപ്പെട്ടിരുന്ന താൻ യഥാർഥത്തിൽ ഒരു കുതിരയുടെ ശക്തിയുള്ള മൃഗമായിരുന്നുവെന്ന് തിരിച്ചറിയാൻ വൈകിപ്പോയിരിക്കുന്നു ! ഇതു തന്നെ പറ്റിയ അവസരം. തന്റെ ശക്തി എല്ലാവരും ഒന്നറിയട്ടെ. അവൻ കുതിരയേപ്പോലെ കുതിച്ചു പൊങ്ങി സീൽക്കാര ശബ്ദം പുറപ്പെടുവിച്ചു -

"ബ്രേ..... ബേ...."

ഉടൻ, അവന്റെ മേൽ ഉണ്ടായിരുന്ന മൺപ്രതിമ താഴെ വീണുടഞ്ഞു! പട്ടുചേലയും ഊർന്നു വീണ് വെറും കഴുതയായി മാറി.

പെട്ടെന്ന് - ആളുകൾക്ക് ദേഷ്യം ഇരച്ചുകയറി കഴുതയെ പൊതിരെ തല്ലി. അവൻ നിലവിളിച്ചു കൊണ്ട് ജീവൻ രക്ഷിക്കാൻ അവർക്കിടയിലൂടെ പാഞ്ഞു!

ചിന്തിക്കുക..

ഇവിടെ പദവിയെയും അധികാരത്തേയും ആളുകൾ ബഹുമാനിക്കും. ആ സ്ഥാനത്ത് ഇരിക്കുന്ന ആളിനെയല്ല യഥാർഥത്തിൽ ബഹുമാനിക്കുന്നത്. ജനങ്ങൾക്ക് അത് ഏതു മനുഷ്യനായാലും പ്രശ്നമില്ല. എന്നാൽ, അതു മനസ്സിലാക്കാത്ത പദവിയിലുള്ള ചില ആളുകൾ കണ്ടമാനം അഹങ്കാരവും അധികാര ദുർവിനിയോഗവും കാട്ടുന്നതു കാണാം.

Malayalam ebooks-544-nadodikathakal-32 pdf file- https://drive.google.com/file/d/1-ov728mvcG9zZgDJcBN_8nruQ564WjaN/view?usp=sharing

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1