(835) സുര ഉണ്ടായ കഥ!

 ഹിമാലയത്തിന്റെ താഴെ സ്ഥിതി ചെയ്യുന്ന ഗ്രാമം. അവിടെയുള്ള സുരൻ എന്നു പേരുള്ള ആൾ എല്ലാ ദിവസവും ഹിമാലയത്തിലെ മലമ്പ്രദേശത്തു കൂടി നടന്ന് കാട്ടുതേനും പച്ചമരുന്നുകളും മറ്റും ശേഖരിക്കുന്നതു പതിവാണ്.

ഒരിക്കൽ, അയാൾ പോയപ്പോൾ ഒരു കാഴ്ച കണ്ടു - മരച്ചുവട്ടിൽ കിളികൾ കുഴഞ്ഞു വീണു കിടക്കുന്നു. ചിലത് വേച്ചുവേച്ച് നടക്കുന്നു. അയാൾ ക്ഷമയോടെ അവിടെ കാത്തു നിന്നപ്പോൾ ഒരു കുരങ്ങൻ അങ്ങോട്ടു വന്ന് ആ മരത്തിലെ മൂന്നു ശിഖരങ്ങൾ യോജിക്കുന്ന കവിളിൽ ഊറിയ ചുവന്ന ദ്രാവകം കുടിക്കുന്നു. പിന്നീട് അതും മത്തുപിടിച്ചപ്പോലെ കിറുങ്ങി നടന്നു.

വാസ്തവത്തിൽ ആ ദ്രാവകം മദ്യമായിരുന്നു. മരത്തിലെ പഴച്ചാറുകൾ ഒഴുകി ശിഖരത്തിനിടയിലെ പൊത്തിൽ ശേഖരിക്കപ്പെട്ടു. മുകളിലെ കൊമ്പിൽ സ്ഥിരമായി ഗോതമ്പു തിന്നു കൊണ്ട് കിളികൾ ഇരിക്കുമ്പോൾ അത് ഈ പഴച്ചാറിലേക്കു വീണ് പുളിച്ചു ചീറി വീഞ്ഞായി മാറി. ദിവസങ്ങൾ കഴിയും തോറും അത് മദ്യമായി മാറി. അതാണ് ഇവറ്റകൾ കുഴഞ്ഞു വീഴാൻ കാരണമായത്.

സുരൻ ഈ ലഹരിയുടെ വിവരം വരുണൻ എന്ന ചങ്ങാതിയെ അറിയിച്ച് അവർ സ്ഥിരമായി മദ്യപിക്കാൻ തുടങ്ങി. ഇരുവരും അത് ചന്തയിൽ ചെന്നു വിറ്റു തുടങ്ങി. പിന്നീട്, ആവശ്യക്കാർ ഏറിയതോടെ ആ മരത്തിൽ ഇത് ഉണ്ടാകുന്ന വിധം പഠിച്ച് അങ്ങനെ കൂടുതലായി അവർ ഉണ്ടാക്കിത്തുടങ്ങി. സുരനും വരുണനും ചേർന്ന് ഉണ്ടാക്കിയതിനാൽ ഈ പാനീയം "സുര, വാരുണി" എന്നെല്ലാം അറിയപ്പെട്ടു.

പക്ഷേ, ഈ മദ്യലഹരിക്ക് അടിമകളായ ജനങ്ങൾ ദുഷ്ടരും അലസരും ആയി മാറി രാജ്യത്തെങ്ങും സമാധാനം നഷ്ടമായി.

Written by Binoy Thomas, Malayalam eBooks-835- Jataka tales - 97, PDF -https://drive.google.com/file/d/1y9USdn9KtSKiWUTgKoVgKO0ekpwOmzBM/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam