(837) എലി കൊണ്ടുവന്ന ഭാഗ്യം!

കാശിരാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന കാലം. അവിടെ സ്വർണ്ണ പണികൾ ചെയ്തിരുന്ന തട്ടാനായിരുന്നു ബോധിസത്വൻ.

അയാൾക്ക് ഭാവി കാര്യങ്ങൾ പ്രവചിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ഒരു ദിവസം, തട്ടാൻ നടന്നു പോയ വഴിയിൽ ഒരു എലി ചത്തു കിടക്കുന്നതു കണ്ടു. അന്നേരം അദ്ദേഹം പറഞ്ഞു - "ഈ എലിയെ ആരെങ്കിലും എടുത്താൽ അയാൾക്കു സമ്പത്തു മാത്രമല്ല, നല്ല ജീവിത പങ്കാളിയെയും കിട്ടും"

ജോലിയൊന്നും ഇല്ലാതെ അലഞ്ഞു നടന്നിരുന്ന ഒരു യുവാവ് ഇതു കേട്ടു. അയാൾ പിറുപിറുത്തു -" അയാൾ നല്ല അറിവുള്ളവനാണ്. അതുകൊണ്ട് വെറും വാക്കു പറയാൻ വഴിയില്ലാ"

ആ എലിയുമായി യുവാവ് നടന്നു പോയി. ഒരു വീട്ടുകാരൻ തന്റെ പൂച്ചക്ക് ആഹാരമായി എലിയെ വാങ്ങി ഏതാനും നാണയങ്ങൾ കൊടുത്തു. അതുകൊണ്ട് കുറച്ചു ശർക്കര വാങ്ങി. ചെറിയ കഷണം ശർക്കരയിട്ട് വഴിയാത്രക്കാർക്ക് വെള്ളം കൊടുത്തു.

അവർ പകരമായി വിറക് കെട്ടുകൾ കൊടുത്തു. അത് ചന്തയിൽ വിറ്റ് കുറച്ചു കാശ് കിട്ടി. ആ കാശു കൊണ്ട് കച്ചവടം തുടങ്ങി.

പിന്നീട്, മികച്ച കച്ചവടക്കാരനായി. ഒരിക്കൽ, സ്വർണാഭരണങ്ങൾ പണിയിക്കാനായി ഈ തട്ടാന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന് യുവാവിന്റെ അർപ്പണബോധത്തിൽ അഭിമാനം തോന്നി.

മിടുക്കിയായ മകളെ യുവാവിന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു!

Written by Binoy Thomas. Malayalam eBooks - 837- Jataka story series - 98, PDF -https://drive.google.com/file/d/1cKIsRrxePuQJswQ7TQRgv2EEmErgUt48/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍