(842) കാളയുടെ ഉടമ!

 യമജ്ജക ഗ്രാമത്തിൽ ബോധിസത്വൻ കുട്ടിയായി കഴിയുന്ന കാലം. അവിടെ സാധുവായ ഒരു കർഷകൻ ലക്ഷണമൊത്ത ഒരു കാളയുമായി പുല്ലു തീറ്റി നടന്ന സമയം.

ക്ഷീണം കാരണം അയാൾ മരച്ചുവട്ടിൽ കിടന്നുറങ്ങി. ഈ സമയത്ത് ഒരു കള്ളൻ കൊഴുത്തു തടിച്ച കാളയെ നോക്കി പരുങ്ങി. പിന്നീട്, ചന്തയിൽ വിറ്റ് കാശു വാങ്ങാമെന്നു കരുതി കാളയെ അഴിച്ചു കൊണ്ടുപോയി.

പക്ഷേ, യജമാനൻ അല്ലാത്തതിനാൽ കാള ഇടയ്ക്ക് അമറിക്കൊണ്ടിരുന്നു. അകലെ നിന്നും ശബ്ദം കേട്ട് കർഷകൻ ചാടി എണീറ്റ് പിറകേ ഓടി. കള്ളനെ പിടികൂടിയപ്പോൾ അവൻ പറഞ്ഞു -"ഇത് എന്റെ കാളയാണ്. നീയാണ് തട്ടിയെടുക്കാൻ വരുന്നത്"

അവരുടെ തർക്കം മുറുകിയപ്പോൾ ബോധിസത്വന്റെ അടുക്കൽ ഇവരെ നാട്ടുകാർ എത്തിച്ചു.

അവൻ കള്ളനോടു ചോദിച്ചു - "താങ്കൾ കാളയ്ക്ക് രാവിലെ എന്താണ് തീറ്റി കൊടുത്തത്?"

പെട്ടെന്ന് കള്ളൻ പറഞ്ഞു - "കടലപ്പിണ്ണാക്കും ഗോതമ്പുകഞ്ഞിയും കൊടുത്തു"

കർഷകൻ പറഞ്ഞു - "എനിക്ക് കാളയ്ക്ക് തിന്നാൻ കൊടുക്കാൻ ഒന്നും പറ്റിയില്ല. അതുകൊണ്ട് പുല്ലു മാത്രം പറമ്പിൽ നിന്നും തിന്നു"

ഉടൻ, പച്ചില മരുന്നുകൾ അടങ്ങിയ വെള്ളം കാളയ്ക്ക് കുടിക്കാൻ കൊടുത്തു. കാള പെട്ടെന്ന് ഛർദ്ദിച്ചത് പുല്ലു മാത്രമായിരുന്നു. അങ്ങനെ യഥാർഥ കള്ളനെ പിടികൂടി കൊട്ടാരത്തിലെത്തിച്ചു.

ഈ കുട്ടിയുടെ വിവരം അറിഞ്ഞപ്പോൾ രാജാവ് മന്ത്രിയായ സേനകനെ വിളിച്ചു. ആ കുട്ടിയെ കൊട്ടാരത്തിൽ എത്തിക്കാൻ പറഞ്ഞു. എങ്കിലും സേനകൻ അതും ഉഴപ്പിക്കളഞ്ഞു.

Written by Binoy Thomas, Malayalam eBooks-842- Jataka tales - 103 - PDF -https://drive.google.com/file/d/1kBEM6eHczmzOeXwGzZoivl_Be_yqy7JP/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam