(841) സേനകനും ബോധിസത്വനും

 ബോധിസത്വൻ 546 ജന്മത്തിലാണ് ശ്രീബുദ്ധനായത്. എന്നാൽ, 545 ജന്മം എടുത്തത് സേനകൻ എന്ന കുബുദ്ധിയായ മന്ത്രി കൊട്ടാരത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു.

അന്നേരം, യവമജ്ജക ഗ്രാമത്തിലെ കച്ചവടക്കാരനായിരുന്ന ശ്രീവർദ്ധനന്റെ മകനായി ബോധിസത്വൻ ജനിച്ചു.

കുട്ടിക്കാലത്തു തന്നെ മിടുക്കനാണെന്ന് ഖ്യാതി ലോകമെങ്ങും പരന്നു. ഏഴാം വയസ്സിൽ കുട്ടികൾക്ക് കളിക്കാൻ ഒരു മണ്ഡപം പണിത് കൊട്ടാരത്തിലെ രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

രാജാവ് കുട്ടിയെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. പക്ഷേ, ബുദ്ധിമാനായ അവൻ കൊട്ടാരത്തിൽ വന്നാൽ രാജാവ് സ്ഥാനമാനങ്ങൾ കൊടുത്ത് തങ്ങളുടെ സ്ഥാനങ്ങൾ പോകുമെന്ന് മന്ത്രിമാർ ഭയപ്പെട്ടു.

അതിനാൽ, പലതരം തടസ്സങ്ങൾ ഉണ്ടാക്കി രാജാവിനെ കാണിച്ചില്ല. പിന്നീട്, സേനകൻ മന്ത്രി പലതരം ബുദ്ധി പരീക്ഷണങ്ങൾ നടത്തി ബോധിസത്വൻ കഴിവില്ലാത്ത കുട്ടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എന്നാൽ അതെല്ലാം കുട്ടി പരാജയപ്പെടുത്തി.

അന്നേരം നടന്ന ഒരു കഥ പറയാം. കുട്ടി കൊട്ടാരത്തിലേക്കു വരുന്ന വഴി കുറെ കുട്ടികൾ പരുന്തിനെ നോക്കി ബഹളമുണ്ടാക്കുന്നതു കണ്ടു. ഇറച്ചിക്കടയിൽ നിന്നും വലിയ കഷണം ഇറച്ചി റാഞ്ചിയത് തിരികെ പിടിക്കാനായിരുന്നു ആ ബഹളം.

ഉടൻ, കുട്ടി പറഞ്ഞു - " ആ ഇറച്ചി താഴെ വീഴാതെ ഞാൻ കയ്യിൽ പിടിച്ച് തിരികെ തരാം"

തുടർന്ന് പരുന്ത് പറക്കുന്നതിന്റെ നിഴൽ നോക്കി ഓടി നടന്ന് വലിയ ശബ്ദമുണ്ടാക്കിയപ്പോൾ പരുന്ത് പേടിച്ച് കഷണം താഴെയിട്ടു. അത് നിലത്തുവീഴാതെ അവൻ കൈക്കുമ്പിളിൽ പിടിച്ചു!

ഈ വിവരം രാജാവ് അറിഞ്ഞപ്പോൾ കുട്ടി മിടുക്കനെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ, സേനകൻ പറഞ്ഞു - രാജാവേ, ബഹളം കേട്ട് പരുന്ത് ഇറച്ചി താഴെയിട്ടത് വലിയ കാര്യമൊന്നുമല്ലാ"

രാജാവ് മറ്റൊരു അഭിപ്രായം പറഞ്ഞു- "എങ്കിൽ നീ കുട്ടിയെ വിളിച്ച് ഒരു പരീക്ഷണം നടത്തുക"

സന്ദർഭം കിട്ടുമ്പോൾ അതു പരീക്ഷിക്കാമെന്ന് മന്ത്രി സമ്മതിച്ചു.

Written by Binoy Thomas, Malayalam eBooks-841 - Jataka Stories - 102, PDF -https://drive.google.com/file/d/1qnEPu0Xqgv9lRLNiBugZgbo4UhLZYm64/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

പഞ്ചതന്ത്രം കഥകള്‍ -1

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1