Yoga campaign, popularity

യോഗയുടെ സമ്പാദ്യം

ഈ കൊറോണ രോഗം മൂലമുണ്ടായ ലോക്ക് ഡൌണ്‍- പലതരം ജോലികളിൽ നിന്നും ഇടവേള കിട്ടുന്ന സമയം. പ്രകാശ-ശബ്ദ-വായൂ- ജല മലിനീകരണം കുറഞ്ഞതും യാത്രകളും അതിഥികളും ഇല്ലാത്തതുമായ അന്തരീക്ഷത്തിൽ മെഡിറ്റേഷൻ പരിശീലിക്കാം.

മനസ്സിനെയും ശരീരത്തെയും പലയിടത്തു നിന്നും ഒഴിവാക്കി നിർത്തി തനതായ ശൈലിയിൽ യോഗയിൽ ഉറച്ചു നിൽക്കുന്ന ആർക്കെങ്കിലുമൊക്കെ പുതിയ രീതികൾ വരെ രൂപപ്പെടുത്താം.

ഞാൻ അത്തരമൊന്ന് കഴിഞ്ഞ ഒന്നരവർഷം കൊണ്ട് രൂപപ്പെടുത്തി.

മനസ്സുഖവും ചില രോഗ നിവാരണങ്ങളും സംഭവിക്കുന്ന അതിന് പേരുമില്ല ഫോട്ടോയുമില്ല. ആദ്യം, സൗജന്യമായി ഗ്രൂപ്പുകളിലും സൈറ്റിലും ഇടണമോ എന്ന കാര്യം പല തവണ ആലോചിച്ചു. അപ്പോഴാണ് പണ്ട്, യോഗഗുരു ഡോ.സരിത് സാർ യോഗാ ക്ലാസിൽ പറഞ്ഞ ഒരു പാഠം മനസ്സിൽ വന്നത്-

ഒരിക്കൽ, സാർ യോഗാ ബുക്ക്ലെറ്റ് അച്ചടിച്ചു സൗജന്യ വിതരണം ചെയ്തു തിരികെ വന്നപ്പോൾ കണ്ട കാഴ്ച അത്ര സുഖമുള്ളതായിരുന്നില്ല. നേരത്തേ കിട്ടിയ ആളുകൾ അലക്ഷ്യമായി വായിച്ചിട്ട് നിലത്തിട്ടു പോയത് മറ്റുള്ളവര്‍ നടക്കുന്ന വഴിയില്‍. അനേകം ദിവസങ്ങളുടെ അധ്വാനം അവിടെ ചവിട്ടിത്തേച്ചു നിലത്തു കിടക്കുന്നു!

അതു കണ്ട് സാർ തീരുമാനിച്ചത് - "സൗജന്യമായി യോഗാ ഒരിക്കലും ആർക്കും കൊടുക്കരുത്. അതിന്റെ കൂലി വാങ്ങണം. സൗജന്യമായി ലഭിക്കുന്ന ഒന്നിനും ആളുകള്‍ വില കല്‍പ്പിക്കുന്നുണ്ടാവില്ല”

നല്ലൊരു സന്ദേശമാണത്. കാരണം, മനസ്സിൽ പലതരം വൈറസുകൾ കൊണ്ടു നടക്കുന്ന മലയാളി സമൂഹത്തിന്റെ യോഗാ അധ്യാപകരെ കാണുമ്പോഴുള്ള ചില ചോദ്യങ്ങൾ -

"ആഴ്ചയിൽ ഒന്ന് പോയാൽ മതിയല്ലോ "

"രാവിലെ ഒന്നു നടന്നാൽ യോഗായുടെ ആവശ്യമില്ല "

"വേറെ പരിപാടിയൊന്നുമില്ലാത്തവർക്ക് ഒരു ടൈം പാസ് "

"യോഗാ മിസ്സേ, യോഗാ സാറേ, യോഗാ ടീച്ചറേ" (ഈ വിഷയത്തിന്റെ അധ്യാപകർക്ക് പേരില്ലാതെ നിസാരവൽക്കരണം)

"യോഗാ പിശാചാണ്"

"യോഗാ വെറും തട്ടിപ്പാ. യാതൊരു ഗുണവുമില്ലാത്ത സാധനം''

“ഇത് ഹിന്ദു മതം പ്രചരിപ്പിക്കാനുള്ള വിദ്യയല്ലേ?”

“സാറിന്റെ മതമേതാണ്?”

"ആ ടീവിയിൽ യോഗാ കാണിക്കുന്ന ആളല്ലേ പതഞ്ജലി മഹർഷി ?" ( ബ്രാൻഡ് )

ഇങ്ങനെ അധ്യാപകരെ കണ്ടാല്‍ വിഷയം തിരിച്ചു കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് മലയാളിക്കുണ്ട്. യോഗാ മാത്രമല്ല, മലയാളം എന്ന മഹത്തായ മാതൃഭാഷ പഠിപ്പിക്കുന്ന അധ്യാപകരെയും അവഗണിക്കാറുണ്ട്, ഇത്രയും ഇല്ലെന്നു മാത്രം.

ഏകദേശം ആറു ലക്ഷത്തോളം കേരള സർക്കാർ ജോലിക്കാരിൽ വളരെ നിസ്സാരമായ ജോലിക്കു വരെ സ്ഥിരം നിയമനം കൊടുക്കുന്നുണ്ട്. പക്ഷേ, യോഗ റഗുലർ ഗവൺമെന്റ് ജോലിക്കാരനെ കണ്ടു പിടിക്കാൻ ഇതുവരെയും എനിക്കു സാധിച്ചിട്ടില്ല!

അതു കൊണ്ട് ആകാം പലരും ഒളിഞ്ഞും പാത്തും ചോദിക്കുന്ന ശമ്പള ചോദ്യം -

അഞ്ച്? പത്ത്? പതിനഞ്ച്? ഇരുപത്?- ഓപ്ഷനിൽ കുടുക്കാനുള്ള മനുഷ്യ വൈറസുകളുടെ ഒരു വിഷമം!

ആയതിനാൽ, യമവും നിയമവും മാത്രം കഥകളിലൂടെ പറഞ്ഞുപോകുന്ന യോഗാ പ്രചരണം നല്ലതായിരിക്കും. പക്ഷേ, യോഗാസനങ്ങള്‍, പ്രാണായാമം, മെഡിറ്റേഷന്‍ സൗജന്യ വീഡിയോക്ലാസുകൾ എടുക്കരുത് എന്നു ഞാന്‍ ഓരോ യോഗാ അധ്യാപകരെയും ഓര്‍മിപ്പിക്കട്ടെ.

എന്നാല്‍, ഇവിടെ വില്ലനാകുന്നത് റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അവര്‍ കനത്ത പെന്‍ഷനും വാങ്ങി സൗജന്യ ക്ലാസ്സുമായി സര്‍വീസിലെ ബന്ധങ്ങള്‍ വച്ചുകൊണ്ട് നാടാകെ കറങ്ങി നടക്കുമ്പോള്‍ അനേകം പേരുടെ ജോലി പോകുന്നുണ്ട്. ഇനി മറ്റൊരു വിഭാഗം യോഗയെ ദോഷമായി ബാധിക്കുന്നുണ്ട്- മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍. അവര്‍ക്കു നന്നായി സംസാരിക്കാന്‍ അറിയാമെങ്കിലും യോഗയുടെ പ്രാണായാമം, മെഡിറ്റേഷന്‍ എന്നിവയൊക്കെ തെറ്റായി ആളുകളില്‍ എത്തിക്കുന്നു.

മറ്റു വിഷയങ്ങള്‍ പോലെ ജോലിയും കനത്ത ശമ്പളവും തരുന്ന വിഷയമല്ല യോഗ. എങ്കിലും മനുഷ്യന്‍ ഏറ്റവും ലക്‌ഷ്യം വയ്ക്കുന്ന മനസ്സുഖവും ആനന്ദവും നേരിട്ടു തരാന്‍ ഇതിനു കഴിവുണ്ട്.

ഇങ്ങനെയുള്ള അനേകം കാരണങ്ങളാല്‍, ഈ സൈറ്റില്‍ സൗജന്യമായി വീഡിയോ ക്ലാസുകള്‍ ഉണ്ടാവില്ല.

yoga campaign, popularity, Malayalam online reading from digital eBooks. retired senior citizens, government job

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍