(530) ചിന്തിപ്പിക്കുന്ന കഥകൾ!

1. യോഗയിലെ മെഡിറ്റേഷൻ ഹത യോഗികളുടെ Basic രീതിയിൽ ശീലിച്ചാൽ (deep thought) അറിവിനപ്പുറമുള്ള തിരിച്ചറിവും പിന്നെ വിവേകമുള്ള പ്രായോഗികമായ ചിന്തകളും ആശയങ്ങളും കടന്നുവരും.

ലോകം മുഴുവനും Alexander the Great എന്നാണു പറയുന്നത്. എന്നാൽ, ഡയോജനീസ് പുഛത്തോടെയാണ് അലക്ലാണ്ടറെ കണ്ടിരുന്നത്. സ്വന്തം രാജ്യത്തിന്റെ പ്രജകളെ നോക്കുന്നതിനു പകരം ലോകം മുഴുവൻ ചോര ചിന്തിയ യുദ്ധങ്ങളിലൂടെ സാമ്രാജ്യം പിടിക്കാൻ പോയവൻ എങ്ങനെയാണ് മഹാൻ ആകുന്നത്?

യുദ്ധ, സാമ്രാജ്യ ആസക്തിയുള്ള ക്രൂരനായ മനുഷ്യൻ. ലോകം മഹാനാക്കിയത് അയാളുടെ യുദ്ധതന്ത്രങ്ങളും സാമ്രാജ്യ നേട്ടങ്ങളും നോക്കിയാണ്. ഭൗതിക അളവ് ആത്മിക അളവിനെ മറികടന്ന് ആളുകൾ കൂടുതലായി സ്വീകരിക്കുന്നു.

പണ്ടു കവി പാടിയതും പൊട്ടത്തരം തന്നെ.

"ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം"

ക്ഷീരമുള്ള അകിടിൽ നിന്ന് പാൽ കുടിക്കാനുളള മിടുക്ക് കൊതുകിനു ദൈവം കൊടുത്തിട്ടില്ല. അത് കൗതുകത്തിനു വേണ്ടി അകിടിൽ ചെന്ന് ഇരുന്നതല്ലല്ലോ. രക്തം അതിന്റെ ഭക്ഷണമാണ്. മാത്രമല്ല, പശുവിന്റെ പാൽ പശുക്കുട്ടിക്കാണ്. മനുഷ്യപ്പാൽ മനുഷ്യക്കുട്ടിക്കും. അതിവേഗം വളർന്ന് പെട്ടെന്നു മരിക്കുന്ന പശുവിന്റെ പാലിൽ അതിനുള്ള ഘടകങ്ങളാണ് ഉള്ളത്. 120 വർഷവും 8 ദിവസവും ജീവിച്ച് രോഗങ്ങളില്ലാതെ മരിക്കേണ്ട മനുഷ്യനും ഇവിടെ പരാമർശിക്കുന്ന പശുക്കിടാവും ചേർന്നു പോകുന്നതല്ല.

ബിനീഷിന്റെ കുട്ടിക്കാലത്ത് മീനാക്ഷി എന്നു പേരുള്ള ജേഴ്സിപ്പശു ഉണ്ടായിരുന്നു. അതിന്റെ കൊമ്പിൽ പിടിച്ച് മസിലു പിടിച്ച് 'ജയൻ ' കളിക്കുന്നതും ഇണക്കമുള്ള അത് അവനോടു സഹകരിക്കുന്നതും ഏറെ രസകരമായിരുന്നു. അയവെട്ടുമ്പോൾ അതിന്റെ മുന്നിൽ അനുകരിക്കുമ്പോൾ മീനാക്ഷി തലയാട്ടിക്കൊണ്ട് ചവയ്ക്കും !

മൂന്നു വീടുകൾക്കപ്പുറമുള്ള തറവാട്ടു വീതമായ തെക്കേ പറമ്പിലേക്ക് പശുവുമായി പോകുമ്പോൾ അവൻ മുന്നേ ഓടും . മീനാക്ഷി പിറകെയും. അതിനിടയിൽ - " ഹൊയ് ! ഹൊയ് ! വേഗം പായും കുതിരേ ! പായും കുതിരേ!"

എന്നു വിളിച്ചു കൂവുന്നതും അവന്റെ ആവേശമാണ്. ആ പറമ്പിൽ ചെന്നിട്ടേ അവർ രണ്ടു പേരും നിൽക്കുകയുള്ളൂ.

ഒരു ദിവസം - അവൻ മുൻപിൽ ഓടുന്ന വേളയിൽ ആ ചെമ്മൺ പാതയിൽ കല്ലിൽ തട്ടി മലർന്നു വീണു! തൊട്ടു പിറകിൽ കുതിച്ചു വന്ന പശു അവനെ ചവിട്ടാതിരിക്കാൻ മുകളിലൂടെ അഭ്യാസിയേപ്പോലെ നീണ്ടൊരു ചാട്ടം! എന്നിട്ട് സഡൻ ബ്രേക്കിട്ടു നിന്നു!

പശുവുമായി തിരികെ അപ്പോൾത്തന്നെ വീട്ടിലേക്കു നടന്നു. ദേഹമാസകലം തൊലി പോയ നീറ്റലായിരുന്നെങ്കിലും ആ പശു കാണിച്ച സ്നേഹം ഇന്നും അവന്റെ മനസ്സിൽ തെളിയുന്നു.

മീനാക്ഷിക്ക് കിടാവു പിറന്നപ്പോൾ അപ്പച്ചൻ പാലു കറക്കാൻ പോകുന്നതിനു മുൻപ് അല്പനേരം, കിടാവിനെ കുടിക്കാൻ അനുവദിക്കും. എന്നാലേ, പശു പാൽ ചുരത്തുകയുള്ളൂ എന്ന അറിവ് അപ്പോഴാണ് അവനു കിട്ടിയത്. കിടാവിനെ ഉടൻ മാറ്റിക്കെട്ടി പാൽ കറന്നെടുക്കും. അതായത്, പറ്റിക്കൽ പരിപാടി. യോഗയിൽ ഇതും അസ്തേയം എന്ന വിഭാഗത്തിലെ മോഷണം തന്നെ. അതായത് പ്രകൃതി പശുവിൻ പാൽ മനുഷ്യന് അനുവദിച്ചതല്ല !

2. പ്രിയപ്പെട്ട ലോകമലയാളികളോട് ഒരു കാര്യം പറയട്ടെ !

അനേകം പേജുകൾ വരെ നീളുന്ന സുപ്രധാന കാര്യങ്ങൾ വാട്സാപ്പിലും മറ്റുള്ള സോഷ്യൽ മീഡിയയിലും ഷെയർ ചെയ്തു വരുന്നതിൽ പലതിലും ആരുടെയാണ് സൃഷ്ടി എന്നു കാണാറില്ല. എന്തുകൊണ്ട്?

സാധാരണയായി അത് ആദ്യം നിർമ്മിച്ച ആൾ പേര്, സൈറ്റ് ലിങ്ക് എന്നൊക്കെ കൊടുക്കും. എന്നാൽ, ഷെയർ ചെയ്യുന്ന ചിലർ കോപ്പി ചെയ്ത് അതൊക്കെ വെട്ടി മാറ്റി സ്വന്തം ഐറ്റം പോലെ അവരുടെ ഗ്രൂപ്പുകളിൽ ഇടും. കൂടാതെ, സുഹൃത്തുക്കളുടെ പോസ്റ്റ് പോലും " അവൻ അങ്ങനെ ഷൈൻ ചെയ്യേണ്ട " എന്ന വിചാരത്താലും വെട്ടി നിരത്തുകയും ചെയ്യും.

എന്നാൽ, ഇതിനിടയിൽ ഇത്തരക്കാർ അറിയാതെ പോകുന്ന വിയർപ്പിന്റെ കഥകൾ ഒത്തിരിയുണ്ട്. ചെറിയ ഉദാഹരണത്തിന്,

എന്റെ തന്നെ അനുഭവം - വേനൽക്കാലത്ത് 5 മണിക്കൂർ ട്രെയിൻ യാത്ര നിരങ്ങി 7 എടുത്ത് കോട്ടയത്തു വന്നപ്പോൾ വിയർത്തൊലിച്ച് എഴുതിത്തീർത്ത കഥ - " മുൻവിധി " വാട്സാപ്പിൽ ബിനോയി തോമസ് എന്നു പേരു താഴെ കൊടുത്ത് എഴുതിയത് മലയാളി ലോകത്ത് കറങ്ങി നടന്ന് മറ്റൊരു ഗ്രൂപ്പിൽ ഞാൻ കണ്ടപ്പോൾ പേരു മാത്രം ഇല്ല !

അതായത്, പ്രയോജനം ലഭിച്ചാലും കഷ്ടപ്പെടുന്നവനെ ഒരു നിമിഷം പോലും ഓർക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല.

പ്രിയ മലയാളി സമൂഹമേ, ദയവു ചെയ്ത് നല്ല പോസ്റ്റുകളുടെ നിർമ്മാതാക്കളുടെ കഷ്ടപ്പാടിനു അവരുടെ പേരെങ്കിലും അവിടെ കിടക്കട്ടെ!

3. നമുക്ക് അറിയാവുന്ന കാര്യങ്ങളിൽ സത്കർമ്മങ്ങളുടെ അംശം ഉണ്ടെങ്കിൽ അത് അഭിമാനത്തോടെ ലോകത്തെ അറിയിക്കേണ്ട കടമ നമുക്കുണ്ട്. നാം എപ്പോഴും ലോകമലയാളികളെ മൊത്തം ലക്ഷ്യം വച്ചേ എഴുതാവൂ അല്ലെങ്കിൽ നിരാശയാവും ഫലം. നമ്മുടെ ഒരു ആശയ പ്രകാശനവും വെറുതെയായി പോകരുത്. ഒരു സോഷ്യൽ മീഡിയ വാട്സാപ് ഒന്നുമല്ലെന്നു ചിന്തിക്കണം.

ആളുകൾ അതിവേഗം ഒന്നിലും തൃപ്തി വരാതെ എങ്ങോട്ടൊക്കെയോ എന്തൊക്കയോ അന്വേഷിച്ചു കൊണ്ട് ഓടുകയാണ്. ഇതിൽ പ്രയോജനമുള്ളതും മൂല്യമുള്ളതും കുറവാണെന്നതാണു സത്യം. മനുഷ്യ പ്രകൃതത്തെ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അതിസങ്കീർണ മാനസിക അവസ്ഥകളിലൂടെ അതങ്ങ് മാറി മറിഞ്ഞു പോകയാണ്.

4. റിസർവ് ബാങ്കിന്റെ ജോലി പരസ്യം കണ്ടപ്പോൾ ഞാൻ പണ്ട് റിസർവ് ബാങ്ക് ക്ലർക്ക് പരീക്ഷ തിരുവനന്തപുരത്ത് എഴുതാൻ പോയ കാര്യം ഓർമ വന്നു. അ ന്ന്, PSC പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അതേ അളവുകോൽ വച്ച് എഴുതാൻ പോയി. RBI നല്ല Post, Salary പക്ഷേ, Qn Paper കടുകട്ടി . അന്ന് പിന്നെ Tvm ഞാൻ കണ്ടു പോന്നു. ഇവിടെ എന്റെ നിർദ്ദേശം ഇതാണ് -

psc List ൽ ഒക്കെ വരുന്ന റേഞ്ചിൽ നാം വരുന്നുണ്ടെങ്കിൽ മാത്രമേ RBI പോലുള്ള Top range പരീക്ഷയ്ക്ക് അപേക്ഷിക്കാവൂ. .അല്ലെങ്കിൽ പണ സമയനഷ്ടം മാത്രം.

പരീക്ഷാ ഹാളിൽ പകുതി സമയമായപ്പോൾ ആദ്യഭാഗം കഴിഞ്ഞ് കുറച്ചുപേർ ഇറങ്ങിയപ്പോൾ ടീച്ചർ തടഞ്ഞു- "നിങ്ങൾ എന്തു നോക്കിയാണ് പരീക്ഷ എഴുതാൻ വന്നത്? അവിടെ പോയിരിക്ക്. സെക്ഷൻ 2 തുടങ്ങിയിട്ടു പോലുമില്ല!".

ഇങ്ങനെ മാതാപിതാക്കളെ പറ്റിച്ച് വെറുതെ Test എഴുതാനുള്ള പണം വാങ്ങി അലസമായി പോയി വരാമെന്ന് ,മാത്രം.

5. ഗൂഗിൾ മീറ്റ് -സാധാരണയായി free google meet വെറും 100 പേർക്ക് join ചെയ്യാൻ പറ്റുകയുള്ളൂ. zoom അങ്ങനെ തന്നെ. എന്നാൽ, google workspace edition payment Subscription ഉപയോഗിച്ച് google meet ൽ 500 വരെ പറ്റും. സൂമിൽ 1000 വരെ ad on feature (Payed) വച്ച് പറ്റും.

പൊതുവേ, പല പരിപാടികൾക്കും."അയ്യോ, ഞങ്ങൾക്കു കയറാൻ പറ്റണില്ലേ" എന്നു പറഞ്ഞ് കേൾക്കാറുണ്ട്. കാരണം, 100 കഴിഞ്ഞന്ന് കയറാൻ വരുന്നവർക്ക് അറിയാനും പറ്റാറില്ല. Google meet 1 hr. പരമാവധി free എങ്കിൽ zoom 40 min. (free version)

Malayalam eBooks-530 as free PDF for online reading-https://drive.google.com/file/d/1WcqBAU8PCPdQzOSs_4CJ-4JbbBOC4isK/view?usp=sharing

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam