(1111) പുസ്തക ദാനം?
ഒരിക്കൽ, രാമുവിന് കമ്പനിയുടെ പുതിയ ജോലി സ്ഥലത്തേക്ക് മറ്റൊരു തസ്തികയിൽ നിയമനം കിട്ടി.
ആ ജോലിക്ക് ഒരു മാസം പരിശീലനം ആവശ്യമായിരുന്നു.
പഴയ ജോലിയിൽ അവസാന ദിവസം കമ്പനിയുടെ ഡയറക്ടറെ കാണാൻ രാമു ചെന്നു.
ആ മുറിയിൽ മേശപ്പുറത്ത് അനേകം പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്.
രാമുവിനോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട്, അദ്ദേഹം ഏതോ ഒരു പുസ്തകം തിരയാൻ തുടങ്ങി.
കുറച്ചു നേരം തിരഞ്ഞതിനുശേഷം ഒരു പുസ്തകം രാമുവിനു നേരേ നീട്ടി.
പക്ഷേ, രാമു അത് നിരസിച്ചു - സാർ, ഈ പുസ്തകം എൻ്റെ കയ്യിലുണ്ട്.
പിന്നീട്, ഇതേ കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ പല അഭിപ്രായങ്ങളും പറഞ്ഞു -
1. രാമു പുസ്തകം വാങ്ങാത്തത് ബഹുമാനമില്ലാത്ത കാര്യമായി.
2. രാമു പുസ്തകം വാങ്ങിയിട്ട് വെറുതെ അലമാരയിൽ സൂക്ഷിക്കാമല്ലോ.
3. രാമു പുസ്തകം വാങ്ങിയിട്ട് ഉപയോഗിച്ചോ എന്ന് ഡയറക്ടർ അറിയുന്നില്ലല്ലോ.
4. രാമു വാങ്ങി മറ്റൊരാൾക്ക് പുസ്തകം സൗജന്യമായി കൊടുക്കാമായിരുന്നു.
5. ഡയറക്ടർ മറ്റൊരാൾക്ക് അതു കൊടുക്കട്ടെ.
6. രാമു പകരമായി വേറൊരു പുസ്തകം ചോദിക്കാമായിരുന്നു.
7. വേണ്ടാത്ത പുസ്തകം രാമു വാങ്ങാത്തത് നന്നായി.
ഇതിൽ ഏത് ഉത്തരമാണ് നിങ്ങളുടെ യുക്തിയിൽ കൂടുതൽ ശരിയെന്ന് തോന്നുന്നത്?
ഉത്തരം: 4. ഡയറക്ടർ കുറച്ചു നേരമെടുത്ത് തപ്പിയെടുത്ത പുസ്തകം അവഗണിക്കാതെ രാമു വാങ്ങി മറ്റൊരാൾക്ക് സൗജന്യമായി കൊടുക്കാം.
Written by Binoy Thomas, Malayalam eBooks-1111- IQ Test- 66, PDF-https://drive.google.com/file/d/18NJ_iMYKdcPIDU2ZS96P0fGXKt-J10gF/view?usp=drivesdk
Comments