(1131) നല്ല സ്ഥലം?
ഒരു വലിയ തറവാട്. അവിടെ മുതലാളിയും കാര്യസ്ഥനും മകനും മാത്രമേ താമസിക്കുന്നുള്ളൂ.
മകന് 16 വയസ്സ് ഉള്ളപ്പോൾ മുതലാളി രോഗം മൂലം കിടപ്പിലായി.
അദ്ദേഹം തൻ്റെ പറമ്പും പുരയിടവും പകുതി വീതം മകനും കാര്യസ്ഥനും കൊടുക്കാൻ തീരുമാനിച്ചു.
മകന് 18 വയസ്സ് ആകുമ്പോൾ മകന് പകുതി സ്ഥലം ഏൽപ്പിക്കുന്ന രീതിയിൽ വിൽ പത്രം ഇങ്ങനെ എഴുതി -
"കാര്യസ്ഥന് ഇഷ്ടമുള്ള പകുതി സ്ഥലം എൻ്റെ മകനു കൊടുക്കാം. ബാക്കി പകുതി താങ്കൾക്ക് എടുക്കാം"
അപ്പൻ മരിച്ചു. മകന് 18 വയസ്സായി. പക്ഷേ, കിട്ടിയ പാതി സ്ഥലം കൃഷിക്ക് കൊള്ളാത്ത കുഴിയും കല്ലും നിറഞ്ഞ സ്ഥലമായിരുന്നു.
മകൻ്റെ വിഷമം കണ്ട് ഒരു അപരിചിതൻ കാര്യം തിരക്കി.
വിൽപത്രം കാണുകയും ചെയ്തു. പിന്നീട് മകനെയും വിൽപത്രവുമായി കോടതിയിൽ ചെന്നു.
ഉടൻ, കോടതി വിധിച്ചത് കാര്യസ്ഥൻ എടുത്ത നല്ല സ്ഥലം മകനു കൊടുക്കാനാണ്.
ചോദ്യം: എങ്ങനെയാണ് ഇതു സാധിച്ചത്?
ഉത്തരം: വിൽപത്രത്തിൽ എഴുതിയത് കാര്യസ്ഥന് ഇഷ്ടമുള്ള സ്ഥലം അതായത് അയാൾ എടുത്ത നല്ല സ്ഥലം മകനു കൊടുക്കാനാണ്!
Written by Binoy Thomas, malayalam eBooks-1131- IQ Test- 67, PDF-https://drive.google.com/file/d/1XJSwioqllV762R8_1h5I8qqeNTPDmk1O/view?usp=drivesdk
Comments