(868) വാച്ച് കിട്ടിയതെങ്ങനെ?

 ഒരു കർഷകന് വലിയൊരു നെൽപാടം ഉണ്ടായിരുന്നു.

ഒരിക്കൽ, അയാളുടെ കൊയ്ത്ത് കഴിഞ്ഞ് കച്ചിയെല്ലാം വലിയൊരു മുറിയിൽ കൂട്ടിയിട്ടു.

അയാളുടെ കന്നുകാലികൾക്ക് അതായിരുന്നു തീറ്റിയായി കൊടുത്തിരുന്നത്.

ഒരു ദിവസം, അയാൾ കച്ചിയെടുക്കുന്ന സമയത്ത് തന്റെ പഴയ വാച്ച് ഊരി ആ മുറിയിൽ വീണു.

അയാൾ കുറെ സമയത്തിനു ശേഷം വാച്ച് കണ്ടുപിടിക്കാൻ ഒരുപാടു തപ്പിയെങ്കിലും നിരാശനായി.

അന്നേരം, അയലത്തുള്ള കുട്ടി അയാളോടു കാര്യം തിരക്കി.

ആ കുട്ടി ബുദ്ധിമാനായിരുന്നു. അവൻ അയാളെ മുറിക്കു വെളിയിലാക്കി വാതിലടച്ചു. 

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വാച്ച് തിരികെ കൊടുത്തു.

ചോദ്യം: 

എങ്ങനെയാണ് കുട്ടി വാച്ച് കണ്ടെത്തിയത്?

ഉത്തരം:

വാതിലടച്ച് അവൻ നിശബ്ദമായി കുറച്ചുനേരം അവിടെ നിന്നു. അപ്പോൾ വാച്ചിന്റെ നേർത്ത ടിക് ശബ്ദം കേൾക്കാൻ ചെവിയോർത്തു. ഒടുവിൽ, കൃത്യമായ സ്ഥലം കിട്ടി.

Written by Binoy Thomas, Malayalam eBooks-868- I.Q Series - 50, PDF -https://drive.google.com/file/d/1L9UR_KjzRLVHD1W11xYmxai_0EMEK4RU/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam