(1108) രാമുവിൻ്റെ കല്ലും മണലും!
പ്രകൃതിയിലെ സാധനങ്ങൾ പലതും സൂക്ഷിച്ചു വയ്ക്കുന്നത് രാമുവിൻ്റെ ഹോബിയാണ്.
ഒരു ദിവസം, അയാൾ വലിയ ഒരു ഗ്ലാസ് ജാർ ചന്തയിൽ നിന്നും വാങ്ങി.
അതുമായി പുഴക്കരയിലേക്കു പോയി. അവിടമാകെ നിരീക്ഷിച്ചു.
പുഴയോരത്തെ പൊടിമണലും നല്ല നിറമുള്ള കല്ലുകളും അതിൽ സൂക്ഷിക്കാൻ അയാൾ തീരുമാനിച്ചു.
അന്നേരം ഒരു കാര്യത്തിൽ അയാൾ ആശയക്കുഴപ്പത്തിലായി. ഏതു രീതിയിൽ നിറച്ചാൽ ഏറ്റവും കൂടുതൽ മണലും കല്ലും അതിൽ ഉൾക്കൊള്ളും?
1. ആദ്യം കുറച്ചു മണൽ, പിന്നെ കല്ല് പിന്നെയും മണൽ.
2. ആദ്യം മുഴുവനായും കല്ല്. പിന്നെ മണൽ ഒഴിക്കുക.
3. ആദ്യം പകുതി മണൽ, പിന്നെ പകുതി കല്ല്.
4. ആദ്യം മുഴുവനായും മണൽ. പിന്നെ കല്ല്.
ശരിയായ ഉത്തരം 1, 2, 3, 4 ?
ഉത്തരം: 2. ആദ്യം മുഴുവനായും കല്ല്. പിന്നെ മണൽ ഒഴിക്കുക. എങ്കിൽ മാത്രമേ, ജാർ മുഴുവനായും മണൽത്തരികൾ ഇറങ്ങി പരമാവധി നിറയൂ.
Written by Binoy Thomas, Malayalam eBooks-1108 - IQ Test- 65, PDF-https://drive.google.com/file/d/1627Bt1n54Zs6-u1rFhYkaEjSIdhblGYL/view?usp=drivesdk
Comments