പണ്ടുപണ്ട്, ഉഗ്രപതിരാജാവ് ഭരിച്ചിരുന്ന രാജ്യമായിരുന്നു അത്.
ഒരിക്കൽ, പുതിയ മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നു.
തെരഞ്ഞെടുത്ത നൂറ് ആളുകൾ കൊട്ടാരത്തിലെത്തി മന്ത്രി ജോലിക്കായി മൽസരിച്ചു.
അവസാനം മിടുക്കരായ അഞ്ചു പേർ അവശേഷിച്ചു.
ആ അഞ്ചു പേരിൽ ഏറ്റവും ബുദ്ധിമാനെ മന്ത്രിയാക്കാൻ രാജാവ് തീരുമാനിച്ചു.
നീളമുള്ള 5 അടച്ച കുപ്പികൾ രാജാവ് കൊണ്ടു വന്നു.
ഓരോ ആൾക്കും ഓരോ കുപ്പി കൊടുത്തിട്ടു പറഞ്ഞു-
"കാട്ടിലെ അമ്പലച്ചുവട്ടിൽ നിൽക്കുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ നിൽക്കണം.
എന്നിട്ട് ഒരു മിനിറ്റു കഴിഞ്ഞ് മണം മാത്രമായി കുപ്പിയിൽ ശേഖരിച്ചു കൊണ്ടുവരിക"
ചോദ്യം -
ഈ പരീക്ഷണത്തിൽ ഒരാൾ മാത്രം ജയിച്ച് മന്ത്രിയായി. എങ്ങനെ?
ഉത്തരം -
അവൻ കുപ്പിയിൽ വെള്ളം നിറച്ച് കൊണ്ടു പോയി. മരച്ചുവട്ടിൽ ചെന്ന് വെള്ളം കളഞ്ഞു.
അന്നേരം, അവിടത്തെ വായു മാത്രം കുപ്പിയിൽ കയറി.
മറ്റുള്ളവരുടെ കുപ്പിയിൽ കൊട്ടാരത്തിലെ വായു നേരത്തേ ഉണ്ടായിരുന്നു.
Written by Binoy Thomas, Malayalam eBooks-902- Riddles -58. PDF -https://drive.google.com/file/d/15ZQJCtEjbNvj1az2rPQDJNLvxeOvyiZ4/view?usp=drivesdk
Comments