(845) ഓറഞ്ചുകളുടെ എണ്ണം!

 ടോം ഒരു സ്കൂൾ വിദ്യാർഥിയാണ്.

അവന് 5 വയസ്സാണ് പ്രായം.

ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.

ഒരു ദിവസം കണക്കു ടീച്ചർ 3 ആപ്പിളും 3 ഓറഞ്ചുമായി ക്ലാസിൽ വന്നു.

കുട്ടികളെ എണ്ണാൻ പഠിപ്പിക്കുകയായിരുന്നു ടീച്ചറിന്റെ ലക്ഷ്യം.

മുന്നിലെ ചെയറിൽ ഇരുന്ന ടോമിന് 3 ഓറഞ്ച് ഓരോന്നായി കൊടുത്തു.

അതിനു ശേഷം ടീച്ചർ ചോദിച്ചു - "ഇപ്പോൾ നിന്റെ കൈവശം എത്ര ഓറഞ്ച് ഉണ്ട്?" 

അവൻ ഉത്തരം പറഞ്ഞു - 4!

ഉടൻ, ടീച്ചർ 3 ആപ്പിൾ ഓരോന്നായി കൊടുത്തിട്ട് അതേ ചോദ്യം ആവർത്തിച്ചു.

അവൻ ഉത്തരമായി 3 എന്നു പറഞ്ഞപ്പോൾ ടീച്ചർക്ക് സന്തോഷമായി.

അവൻ എണ്ണാൻ പഠിച്ചെന്നു കരുതി പിന്നെയും 3 ഓറഞ്ച് കൊടുത്തു.

ടീച്ചർ ചോദിച്ചു - "ഇപ്പോൾ എത്ര ഓറഞ്ചുണ്ട് ?"

അവൻ 4 എന്ന് ഉത്തരം പറഞ്ഞു.

ടീച്ചർ അവനോടു ദേഷ്യപ്പെട്ടു.

ചോദ്യം- 4 ഓറഞ്ച് എന്നു ടോം പറയാനുള്ള കാരണം എന്ത്?

ഉത്തരം

ടോം സത്യമാണ് പറഞ്ഞത്. അവന്റെ ബാഗിൽ ഒരു ഓറഞ്ച് ഉണ്ടായിരുന്നു. അതിനാൽ ആകെ 4!

Written by Binoy Thomas, Malayalam eBooks-845-I.Q test-18, pdf-https://drive.google.com/file/d/1H6fESa47imxPdTC5kJVSjWB4_XYfqqXe/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam