(849) എത്ര സമയം വേണം?

 ഒരു ഗ്രാമത്തിലേക്ക് ദൂരെ ദേശത്തു നിന്നും ഒരു പ്രധാന വഴി വരുന്നുണ്ട്.

വലിയ ആൽമരച്ചുവട്ടിൽ എത്തുമ്പോൾ ആ വഴി രണ്ടായി തിരിയുന്നു. 

വലതു വശത്തുകൂടി പോകുന്ന വഴി ചന്തയിലേക്കുള്ളതാണ്.

ഇടതു വശത്തുകൂടിയുള്ള വഴി കോസല രാജ്യത്തേക്കുള്ളതാണ്.

ഒരു ദിവസം, ദൂരെ ദിക്കിൽ നിന്നും നടന്ന് ഒരാൾ ആ കവലയിലെത്തി.

ആ മരച്ചുവട്ടിൽ കണ്ണടച്ച് ധ്യാനിച്ചിരുന്ന സന്യാസിയോട് അയാൾ ചോദിച്ചു -

"കോസല രാജ്യത്തേക്കു ഞാൻ എത്താൻ എത്ര സമയമെടുക്കും?"

സാധാരണയായി 4 മണിക്കൂർ നടപ്പു സമയം ഉണ്ട്. പക്ഷേ, സന്യാസി കണ്ണു തുറന്ന ശേഷം പറഞ്ഞു - "എനിക്കറിയില്ല"

അയാൾ ഒന്നും മിണ്ടാതെ നേരേ പോകുന്ന വഴിയിലൂടെ മുന്നോട്ടു നടന്നു പോയി.

കുറെ ദൂരം നടന്ന അയാളെ സന്യാസി കൈ കൊട്ടി വിളിച്ചു.

അയാൾ തിരികെ വന്നപ്പോൾ സന്യാസി പറഞ്ഞു - " 3 മണിക്കൂർ "

ചോദ്യം:  എന്തുകൊണ്ടാണ് സന്യാസി ആദ്യം സമയം പറയാതിരുന്നത്?

ഉത്തരം: അയാൾ നടക്കുന്ന വേഗം കാലിൽ നോക്കി സന്യാസി പിന്നീടാണ് കണ്ടത്.

Written by Binoy Thomas, Malayalam eBooks - 849 - IQ Test - 22, PDF -https://drive.google.com/file/d/1XcBiZzcng68wdYW_iWiRabvtUI9XIZxx/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam