മര്യാദരാമന്‍ കഥകള്‍
പണ്ടുകാലത്ത്, കുറ്റകൃത്യങ്ങള്‍
തെളിയിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ശാസ്ത്ര-സാങ്കേതിക
വിദ്യകളും തെളിവുകളും വളരെ കുറവെന്നു മാത്രമല്ല, വീടുകള്‍
തമ്മിലുള്ള അകലവും ജനസംഖ്യയുടെ കുറവും മറ്റും സാക്ഷികളെയും കുറച്ചു. അതെല്ലാം
വിധി നിര്‍ണയത്തെ ബാധിച്ചിരുന്നു. അതുകൊണ്ട്, അന്നത്തെ
ന്യായാധിപന്മാര്‍ ബുദ്ധിശക്തിയും കൗശലവും പരീക്ഷണങ്ങളുമൊക്കെ പ്രയോഗിച്ചായിരുന്നു
കുറ്റവാളികളെ കണ്ടുപിടിച്ചിരുന്നത്. അത്തരം
ഒരു കാലത്തേക്ക് മര്യാദരാമന്‍ കഥകള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
പലരും വിചാരിക്കുന്നതുപോലെ, മര്യാദരാമനും (maryadaraman)തെനാലിരാമനും ഒരാളല്ല. തെനാലിരാമന്‍ കൃഷ്ണദേവരായരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതിനു തെളിവുകള്‍
ഉള്ളപ്പോള്‍, മര്യാദരാമണ്ണ(മര്യാദരാമന്‍) ആ(ന്ധയില്‍ ജീവിച്ചിരുന്ന ആളായിരുന്നു എന്നുമാത്രമേ അറിയൂ. ഇതിനു
സമാനമായ നീതികഥകള്‍ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലും പ്രചാരത്തിലുണ്ട്. തെലുങ്കില്‍ 'മര്യാദ' എന്ന്
പറഞ്ഞാല്‍ നീതി എന്നര്‍ത്ഥം.
No comments:
Post a comment