ബുദ്ധിപരീക്ഷ-കുസൃതിചോദ്യം
മലയാളത്തിൽ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ഏറെ സ്വീകാര്യമായിരുന്ന ഒരു കാലത്തായിരുന്നു എന്റെയും കുട്ടിക്കാലം. അക്കാലത്ത്, കുട്ടികളുടെ ദീപിക, യുറീക്ക, പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ബാലഭൂമി, ശാസ്ത്രപഥം തുടങ്ങിയവ ആരെങ്കിലും ഒരാൾ വാങ്ങിയാൽ അതു പഴന്തുണിപോലെ താളുകള്‍ കീറുന്നിടംവരെ കൂട്ടുകാരിൽ കറങ്ങിനടക്കും! ഓരോ കുട്ടിസംഘവും വേറിട്ട് വാങ്ങി ഫലത്തില്‍ എല്ലാവര്‍ക്കും കിട്ടുകയും ചെയ്യും. ഇത്തരം കൊടുക്കല്‍ വാങ്ങല്‍ പരിപാടികള്‍ക്കിടയില്‍ മനപ്പൂര്‍വമായി കൈവശം വച്ചാല്‍ അല്ലെങ്കില്‍ പടം വെട്ടുകയോ താളുകള്‍ കീറുകയോ ചെയ്‌താല്‍ അടിയും ബഹളവും ഉറപ്പ്.
ഇപ്പോഴും, ചില ബാലപ്രസിദ്ധീകരണങ്ങൾക്കു വിൽപനയുണ്ടെങ്കിലും വാങ്ങിയത് മുഴുവൻ വായിക്കാൻപോലും കുട്ടികൾ കൂട്ടാക്കാതെ ടി.വി, ടാബ്, സ്മാർട്ട് ഫോൺ എന്നിവയുടെ പിറകെ പോകും.
മാത്രമല്ല, പഠനഭാരം കൂടുതലായതിനാൽ സമയത്ത് കാര്യങ്ങൾ തീർക്കാനുമാവില്ല.
Comments