കരിയര്‍ ഗൈഡന്‍സ്
കരിയര്‍,
കരിയര്‍ ഗൈഡന്‍സ് എന്നും മറ്റും നാം നിത്യേന കേള്‍ക്കുന്ന വാക്കുകളാണ്.
എന്താണ് ഇതിന്റെ അര്‍ഥം?
കരിയര്‍
-ഒരാളുടെ ജീവിതം മുഴുവനും നീളുന്ന പുരോഗമനപരമായ പ്രവൃത്തി പ്രത്യേകിച്ചും
തൊഴില്‍മൂലമുണ്ടാകുന്നത്. അതിനെ നേരായ ദിശയില്‍
വഴിതെളിക്കുമ്പോള്‍ കരിയര്‍ ഗൈഡന്‍സ് എന്നും വിളിക്കാം.
പലരും തെറ്റായ കരിയര്‍ സ്വീകരിച്ചതു മൂലം അനേകം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. നാം മിക്കവാറും കുട്ടിക്കാലത്ത്, ചെയ്തുനോക്കിയ ഒരു പരീക്ഷണം ഓര്‍ക്കുന്നുണ്ടോ? നല്ല വെയില്‍ ഉള്ള സമയത്ത് കോണ്‍വെക്സ് ലെന്‍സ് കയ്യില്‍ പിടിച്ചു ഫോക്കസ് ആക്കി കരിയിലയും തീപ്പെട്ടിക്കൊള്ളിയും കടലാസും മറ്റും കത്തിച്ചത്? അവിടെ സംഭവിച്ച സത്യാവസ്ഥ എന്തെന്നാല്‍, സൂര്യപ്രകാശത്തെ ഒരേ ബിന്ദുവിലേക്ക് ചുരുക്കിയപ്പോള്‍ ഒരു ലെന്‍സിന്റെ വട്ടത്തില്‍ ഉണ്ടായിരുന്ന മൊത്തം വികിരണങ്ങളുടെ ചൂടിനെ ഒരു കുത്തിന്റെ വലിപ്പത്തിലേക്ക് വരുത്താന്‍ കഴിയുന്നതു കൊണ്ടാണ്. അതേപോലെ, ചിതറിക്കിടക്കുന്ന അനേകം വാസനകള്‍ ഒരേ സമയം പ്രാവര്‍ത്തികമാക്കാന്‍ നോക്കിയാല്‍ വേണ്ടത്ര ചൂടില്ലാതെ പര്‍ജയമാകും ഫലം. രണ്ടു വള്ളത്തില്‍ കാലു വച്ചാല്‍ വെള്ളത്തില്‍ വീഴുമെന്ന് ഉറപ്പ്. കരിയറില്‍ ഏകദേശം പത്താം ക്ലാസ്സില്‍ വച്ചുതന്നെ ഒരു കുട്ടി എങ്ങോട്ടു തിരിയണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച് ലക്ഷ്യത്തിലേക്ക് വഞ്ചി തുഴയണം. അപ്പോള്‍, മത്സരങ്ങളുടെ സീനിയോറിറ്റി നേടി വിജയം ഉറപ്പിക്കാം. പല കരിയറിലും എത്തിനോക്കിയാല്‍ സമയം കടന്നുപോയി പരാജയമാകും ഫലം.
മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ദിശ മാറിപ്പോയവരും ഒരുപാടുണ്ട്. കരിയറില്‍ മറ്റു ചിലര്‍ ശ്വാസം മുട്ടി കുഴങ്ങുന്നു. ചിലയിടങ്ങില്‍ സ്വന്തം അഭിരുചി മനസ്സിലാക്കാതെ പലതിനും ചാടി പുറപ്പെടുന്ന കാഴ്ചയും കാണാം. നല്ലൊരു കരിയറിനായി വ്യക്തി മാത്രമല്ല, അയാളുടെ കുടുംബവും ഒരുങ്ങേണ്ടത് അത്യാവശ്യമാണ്! ഈ പരമ്പര ആര്‍ക്കെങ്കിലും ഗുണം ചെയ്യട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്...Career guidance, ambition, target, student, school, goal, concentration, job satisfaction, skill test, aptitude test Malayalam eBooks.
Comments