Skip to main content

Feminism, women empowerment

 സ്ത്രീക്ഷേമം-സ്ത്രീ ശാക്തീകരണം  

മാനവ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുക- ഒരു കാലത്തും സ്ത്രീകൾക്ക് സുരക്ഷയോ, തുല്യ അവകാശമോ, സമ്പത്തോ, സാമൂഹികനീതിയോ, അധികാരങ്ങളോ കിട്ടിയിട്ടില്ലെന്നു കാണാം.

പീഡന കഥകൾ പണ്ടും ഉണ്ടായിരുന്നെങ്കിലും അന്നൊക്കെ അതിനെ കുഴിച്ചുമൂടുകയായിരുന്നു പതിവ്. രാജഭരണകാലത്തും ഒട്ടേറെ രാജാക്കന്മാരും നാടുവാഴികളും ജന്മികളും കടന്നു പോകുന്ന വഴിയിൽ നല്ല പെണ്ണുങ്ങളെ കണ്ടാൽ കൊട്ടാരത്തിലെ റാണി, തോഴി, വേലക്കാരി എന്നിങ്ങനെ അവരുടെ ഇഷ്ടമനുസരിച്ച് അടിമയാക്കിയിരുന്നു.

എന്നാൽ, സ്ത്രീകളുടെ നേരേ ലോകം കണ്ട ഏറ്റവും വലിയ ക്രൂരത 'സതി' എന്ന കിരാത സമ്പ്രദായമായിരുന്നു. ഭാര്യ മരിച്ചാൽ ഭർത്താവ് തീയിൽ ചാടി മരിക്കേണ്ട പക്ഷേ, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം. സമ്മതിച്ചില്ലെങ്കിലും അതിലേക്ക് തള്ളിയിടും. പൊള്ളലേറ്റ് രക്ഷപ്പെടാൻ ശ്രമിച്ചാൽ ചുറ്റുമുള്ളവർ വടി കൊണ്ട് കുത്തി അതിലേക്കു തന്നെയിട്ട് ചുട്ടു കൊല്ലും!

നിയമം മൂലം സതിസമ്പ്രദായം നിരോധിച്ചെങ്കിലും പിന്നെയും അനേകം സതികൾ രഹസ്യമായി നടത്തിയ നാടാണ് ഭാരതം. ദേവദാസിസമ്പ്രദായവും ശൈശവ വിവാഹവും ഇക്കാലത്ത് കുറഞ്ഞിരിക്കുന്നുവെങ്കിലും ഇല്ലാതായിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തടയുന്ന കാലവും മാറുമറയ്ക്കല്‍സമരവും മുലക്കരവും വരെ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു. പുരുഷവർഗം അടിച്ചേൽപ്പിക്കുന്ന അടുക്കളയെന്ന കാരാഗൃഹം, സ്ത്രീധനം, ഗർഭഛിദ്രം, ഭ്രൂണഹത്യ, വോട്ടവകാശം ഇല്ലായ്മ, വിധവാ വിവാഹത്തിന് അനുമതിയില്ലാത്തത്, ലഹരിവസ്തുക്കൾ മൂലമുള്ള ഉപദ്രവങ്ങൾ അങ്ങനെ സ്ത്രീവർഗം ഒരുപാട് അനുഭവിക്കുന്നവളായി മാറി. പതിവ്രത ആണെന്നു തെളിയിക്കാനായി സ്ത്രീയുടെ കൈകളെ തിളച്ച എണ്ണയിൽ മുക്കിയും അഗ്നിശുദ്ധി വരുത്തിയും പുരുഷൻ ആശ്വസിച്ചു. പുരുഷന് ഇത്തരം പരീക്ഷകൾ ബാധകമല്ലായിരുന്നു!

പത്രവും റേഡിയോയും ഫോണും സോഷ്യൽ മീഡിയയും ഇന്റർനെറ്റും ടി.വി.യുമെല്ലാം വന്നപ്പോൾ ഇത്തരം ക്രൂരതകൾ പുറംലോകമറിഞ്ഞുവെന്ന് മാത്രം. സ്ത്രീകളെ അപമാനിക്കുന്ന വാക്കുകൾക്കും ഒരു പഞ്ഞവുമില്ല. എന്നാൽ, അതിനൊപ്പിച്ചു പുരുഷനെ പറയാനാകുന്ന പതിവ്രതൻ, വേശ്യൻ, അറുവാണിച്ചൻ, ഒരുമ്പെട്ടവൻ, പിഴച്ചവൻ, കന്യകൻ, തേവിടിശ്ശൻ ഇത്യാദി പദങ്ങളൊന്നും മലയാളനിഘണ്ടുവിൽ ഇല്ലല്ലോ.

ഏതു പുരുഷനും ജനിച്ചത് ഒരു സ്ത്രീയുടെ ഉദരത്തിലാണെന്ന് അവൻ മറന്നു.
പ്രത്യുൽപാദനത്തിനായി
സ്ത്രീയുടെ ശരീരം മൃദുവാക്കി വഴക്കമുള്ളതാക്കി ദൈവം നിർമ്മിച്ചപ്പോൾ പുരുഷൻ പ്രഖ്യാപിച്ചു - "സ്ത്രീകൾ അബലകളാണ്!"

അതേസമയം, സ്ത്രീകൾ അനുഭവിക്കുന്ന പ്രസവവേദനയുടെ തുല്യമായ അളവ് വേദന പുരുഷന്മാരിൽ പരീക്ഷിച്ചപ്പോൾ അവർക്ക് അതു താങ്ങാനായില്ല എന്നു ശാസ്ത്ര ഗവേഷണ ഫലങ്ങൾ തെളിയിച്ചു.

ലോകരാജ്യങ്ങളിൽ, വിരലിൽ എണ്ണാൻ പോലും സ്ത്രീഭരണാധികാരികൾ നയിക്കുന്ന രാജ്യങ്ങൾ ഇന്നുണ്ടോ? സ്ത്രീകളിൽ മാതൃഹൃദയത്തിന്റെ സ്നേഹം അടങ്ങിയിരിക്കുന്നതിനാൽ സ്ത്രീഭരണത്തിൻകീഴിൽ യുദ്ധങ്ങളും പ്രശ്നങ്ങളും വളരെ കുറയുമായിരുന്നുവെന്ന് പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്!

1857 മാർച്ച് 8-ന് ന്യൂയോർക്കിലെ വനിതകൾ തുണിമില്ലിലെ കുറഞ്ഞ ശമ്പളത്തിനെതിരെ നടത്തിയ സമരവും പ്രക്ഷോഭവും ലോകശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ 1909ഫെബ്രുവരി 28-ന് ആദ്യത്തെ വനിതാദിനാചരണം നടത്തി. എങ്കിലും, പല രാജ്യങ്ങളും വേറിട്ട ദിനങ്ങളിൽ വനിതാ ദിനാചരണം നടത്തിപ്പോന്നു. 1975 മാർച്ച് 8-ന് ആയിരുന്നു യു.എൻ. ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനാചരണം തുടങ്ങിയത്. ഇത് ഓരോ വർഷവും പുതിയ മുദ്രാവാക്യങ്ങളുമായി സ്ത്രീക്ഷേമ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നു.

ശിശുസൗന്ദര്യവും സ്ത്രീസൗന്ദര്യവും ഭൂഗോളത്തിലെ ഏറ്റവും നല്ല സൗന്ദര്യമാണ്. ഇവിടെയും സ്ത്രീസൗന്ദര്യം പരസ്യങ്ങൾക്കായി ചൂഷണം ചെയ്യപ്പെടുന്നില്ലേ? സ്ത്രീ വെറുമൊരു ലൈംഗിക ഉപകരണമെന്ന് അനേകം പുരുഷന്മാർ വിശ്വസിക്കുന്നു.

ഇനി ശമ്പളത്തിന്റെ കാര്യമെടുത്താലും പുരുഷമേൽക്കോയ്മ കൊടികുത്തി വാഴുകയാണ്. സിനിമാരംഗത്തും മറ്റു കലാ രംഗങ്ങളിലും പുരുഷന്മാരുടെ പ്രതിഫലത്തുകയുടെ ഏഴയലത്തുപോലും സ്ത്രീകൾ വരില്ല.
നായികാ
പ്രാധാന്യമുള്ള സിനിമപോലും ചുരുക്കമല്ലേ? ഇതുകൂടാതെ, സ്ത്രീകൾ തന്നെ സ്വന്തം വർഗത്തിനെതിരായി നാശം വിതയ്ക്കുന്നതും നാം ശ്രദ്ധിക്കാറില്ല. അസൂയയും പരദൂഷണവും കൂടുതൽ പ്രചരിപ്പിച്ച് സ്ത്രീതന്നെ പ്രതിസ്ഥാനത്തു വരുന്നതും കുറയണം. കേരളത്തിലെ 73% സ്ത്രീകളും എതെങ്കിലും തരത്തില്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. പീഡനങ്ങള്‍മൂലം പിടിയിലാവുന്നവരില്‍ വെറും 10% പ്രതികള്‍ക്ക് മാത്രമേ ശിക്ഷ ലഭിക്കാറുള്ളൂ.

പരമ്പരയുടെ ലക്ഷ്യം സ്ത്രീവാദം (ഫെമിനിസം) അല്ല. മറിച്ച്, സ്ത്രീകളെ ബഹുമാനിക്കാനും തുല്യ അർഹത കൊടുക്കാനും ചൂഷണത്തിൽനിന്നു രക്ഷിക്കാനും വേണ്ടിയുള്ള എളിയ ശ്രമം മാത്രം. അങ്ങനെ, പഴയകാല അനീതികൾക്ക് പ്രായശ്ചിത്തമായി പുരുഷവർഗത്തെ ബോധവൽക്കരിച്ച് എവിടെയെങ്കിലുമൊക്കെ മാനസിക-ശാരീരിക പീഡനങ്ങൾ കുറയട്ടെ. ചരിത്രത്തിലെ സ്ത്രീകൾ ഏറ്റുവാങ്ങിയ അസമത്വങ്ങളേപ്പറ്റിയും ഈ പരമ്പരയിൽ വായിക്കാം.

കുടുംബ ജീവിതത്തിൽ, സ്ത്രീകൾ - അമ്മ, വല്യമ്മ, മുത്തശ്ശി, പെങ്ങൾ, ആന്റി, മകൾ, മരുമകൾ, അമ്മായി, അമ്മായിയമ്മ, വേലക്കാരി എന്നിങ്ങനെ പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അവർക്കു മുന്നിൽ ഓരോ പുരുഷനും മാതൃകയാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു..woman, women empowerment, feminism, feminist, sati, sathi, ayitham, social evil, gender discrimination, digital Malayalam books.

Comments

Popular posts from this blog

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര

മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന