Proverbs sayings

 പഴഞ്ചൊല്‍കഥകള്‍

ഫോൺ, ടി.വി, സിനിമ, ഇന്റർനെറ്റ് എന്നിവയൊന്നും ഇല്ലാതിരുന്ന കാലത്ത് എന്തായിരുന്നു ആളുകളുടെ തമാശകളെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
Drama നാടകം, kathaprasangam കഥാപ്രസംഗം, Ballet ബാലെ, kadhakali കഥകളി, chakyarkooth ചാക്യാർകൂത്ത്
തുടങ്ങിയവയിലെ ഹാസ്യ പ്രയോഗങ്ങൾ അന്നു പ്രധാനപ്പെട്ടവയായിരുന്നു. പക്ഷേ, അതൊന്നും ഇവിടെ ഇ-ബുക്കിലൂടെ അവതരിപ്പിക്കാൻ വിഷമമാണ്. എന്നാൽ, പണ്ടത്തെ നർമബോധമുള്ളവർ നിത്യസംസാരത്തിന്റെ ഭാഗമാക്കി ആളുകളെ രസിപ്പിച്ചിരുന്ന മലയാള പ്രയോഗമായിരുന്നു പഴഞ്ചൊല്ലുകൾ. പഴക്കമുള്ള ചൊല്ല് എന്നര്‍ഥം. പഴയകാലത്തിന്റെ സാമൂഹിക-ബൗദ്ധിക വളര്‍ച്ചയ്ക്ക് സഹായിച്ച വാമൊഴികള്‍ എന്നും പറയാം. 'പഴഞ്ചൊല്ലില്‍ പതിരില്ല' എന്നുപറഞ്ഞാല്‍, പഴഞ്ചൊല്ലാകുന്ന നെല്‍കൂമ്പാരത്തില്‍ പതിരുപോലുള്ള അര്‍ത്ഥമില്ലായ്മ കാണില്ലെന്ന്!

ഇപ്പോഴും പ്രായമായവർ പറയുന്ന പഴഞ്ചൊല്ലുകൾ എനിക്കു വളരെ പ്രിയപ്പെട്ടതാണ്. മലയാള ഭാഷയുടെ സരസമായ പ്രയോഗമാണിത്. Colloquial languages അതിൽ നർമവും യുക്തിയും ആക്ഷേപഹാസ്യവും ഉപദേശവുമൊക്കെ ഇഴചേർന്നിരിക്കുന്നു. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, പഴഞ്ചൊല്ലുകളൊക്കെ മലയാളികളുടെ ചുണ്ടിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പുതുതലമുറയുടെ ഇംഗ്ലീഷ്-പ്രേമം മലയാളത്തെ ഒതുക്കിക്കളഞ്ഞു.

അതിനാൽ, എന്നെന്നും നിലനിൽക്കുന്ന ഡിജിറ്റൽ മലയാളത്തിലൂടെ പഴഞ്ചൊല്ലുകളും അതിനൊപ്പമുള്ള പഴഞ്ചൊൽകഥകളും ഒരു പരമ്പരയിലൂടെ അവതരിപ്പിക്കാം. proverbs, sayings, pazhamchollukal, pazhanchollu ebook series.

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം