Speech conversation

 നന്നായി സംസാരിക്കാം

ചില സംസാരം കേട്ടാല്‍ നാം അറിയാതെ ശ്രദ്ധിച്ചുപോകും. എന്നാല്‍, 'ബോറന്മാര്‍', 'കത്തികള്‍' എന്നൊക്കെ വിളിപ്പേരുള്ളവരില്‍നിന്ന് നാമെല്ലാം ഓടിയൊളിക്കാന്‍ ശ്രമിക്കില്ലേ? അതായത്, മികച്ച സംഭാഷണം ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാകയാല്‍ ആജീവനാന്തകാലം അത് പ്രയോജനം ചെയ്യും. ഓരോ വ്യക്തിയുടെയും പാരമ്പര്യ ശൈലി ഇവിടെയും കടന്നുവരും. അതേസമയം, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു നീങ്ങിയാല്‍ നമ്മുടെ സ്വന്തം ശൈലികള്‍ മെച്ചപ്പെടുത്താവുന്നതാണ്. അങ്ങനെ, ജീവിതത്തില്‍ പലപ്പോഴും നാം അറിയാതെതന്നെ നമ്മുടെ സഹായത്തിനു നാവിനാല്‍ കഴിയട്ടെ. നന്നായി സംസാരിക്കാന്‍ അറിയുന്നവര്‍ പാതി ജയിച്ചുവെന്ന് പറയാം. ഒരാളുടെ മനസ്സില്‍ എന്തായിരുന്നാലും പുറത്തുവരുന്ന വാക്കുകളെ വിലയിരുത്തി നാം പ്രാഥമിക നിഗമനം നടത്തും.അത് സാഹചര്യവും സന്ദര്‍ഭവും നോക്കി വിജയിക്കാം ചിലപ്പോള്‍ പരാജയപ്പെടാം.

എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല എന്നുള്ള ചൊല്ല് നിങ്ങള്‍ കേട്ടിരിക്കും. പല പ്രശസ്തരായ വ്യക്തികളും വിവാദ പ്രസംഗത്തിന്റെ പേരില്‍ കുരുക്കില്‍ വീണിട്ടുള്ളത് നമുക്ക് അറിയാവുന്നതാണല്ലോ. ഇപ്പോള്‍, പഴയ കാലത്തില്‍ നിന്നും മാറി എവിടെ എന്തു പറഞ്ഞാലും അതിനു തെളിവ് ഉണ്ടാകും. കാരണം, എല്ലാവരും സദാസമയവും ഫോണില്‍ ആണല്ലോ. കുടുംബ ജീവിതത്തില്‍ സംസാരം വലിയ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാകുന്നു. പഴമയുടെ അറിവായ 'മൗനം വിദ്വാനു ഭൂഷണം' ഏവര്‍ക്കും സഹായമാകും. കാരണം, അധികമായി സംസാരിച്ചാല്‍ നാവ് പിഴയ്ക്കുമെന്നു സാരം. അതിനു സഹായിക്കുന്ന ഒരു പരമ്പരയായി ഇതു മാറട്ടെ. speech, conversation, talk, talkative, lifestyle Malayalam eBooks

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam