Mahabharata stories
മഹാഭാരതം കഥകള്‍
മഹാഭാരതം ലോകത്തിലെ
മികച്ചൊരു epic ഇതിഹാസമാണ്. മഹാഭാരതം എന്നാൽ
ജയം എന്നർഥം. പഞ്ചമവേദം എന്ന പേരിലും ഇതറിയപ്പെടുന്നു. ഒന്നേകാൽ ലക്ഷത്തോളം
ശ്ലോകങ്ങൾ ഇതിലുണ്ട്. വേദവ്യാസൻ Veda Vyasa ശ്രീഗണപതിക്ക്
പറഞ്ഞു കൊടുത്ത് എഴുതിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ബി.സി.
500 കാലഘട്ടത്തിൽ മഹാഭാരതം
എഴുതിയെന്ന് കരുതുന്നു. മഹാഭാരതത്തിൽ രാമായണ
കഥയുള്ളതിനാൽ രാമായണം ഉണ്ടായതിനു ശേഷമാണ് മഹാഭാരതമെന്ന് അനുമാനിക്കുന്നുണ്ട്. രാമായണം ബി.സി. 600 കാലത്തിൽ ഉള്ളതെന്ന്
പണ്ഡിതമതം.
ഒരാൾക്ക് ഇത്രയും ബൃഹത്തായ രചന സാധ്യമാകില്ലെന്ന സംശയത്താൽ വേദവ്യാസൻ
എന്നത് വംശനാമം അല്ലെങ്കിൽ ഗുരുകുലം ആയിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
കൗരവരും പാണ്ഡവരും
തമ്മിലുള്ള കലഹമാണ് മഹാഭാരതത്തിന്റെ ഇതിവൃത്തം. ഭരത വംശത്തിന്റെ
കഥയെന്നും പറയാവുന്നതാണ്. പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടെയും
ജനനത്തിൽ തുടങ്ങി ഭീമൻ ദുര്യോധനനെ വധിക്കുന്നതോടെ
പ്രധാന കഥ അവസാനിക്കുന്നു. പതിനെട്ട് പർവങ്ങളായി
മഹാഭാരതത്തെ വിഭജിച്ചിരിക്കുന്നു. കൂടാതെ, നാല് തത്വോപദേശ
ഗ്രന്ഥങ്ങൾ - വിദൂരനീതി, സനത് സുജാതീയം, ഭഗവദ് ഗീത, അനുഗീത എന്നിവയുമുണ്ട്.
Comments