രോഗങ്ങള്‍ തടയാം
ഒട്ടേറെ രോഗങ്ങൾ മനുഷ്യരെ പല വിധത്തിലും ഞെരുക്കുകയാണ്. അതിനു കാരണമാകുന്ന സംഗതികൾ ഓരോ ദിവസവും കൂടി വരുന്നു. പാരമ്പര്യ ഘടകങ്ങൾ, മലിനീകരണം, ഭക്ഷണപാനീയ മായങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, തെറ്റായ ജീവിത ശൈലി, ദുശ്ശീലങ്ങൾ തുടങ്ങിയവ രോഗ സാധ്യത കൂട്ടുകയാണ്.
രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയാണ് ഏറ്റവും പ്രയാസമുള്ളത്. നിരന്തരമായ വേദനകൾ സഹിക്കാൻ പറ്റാതെ ദയാവധം നടത്തിയവരും ആത്മഹത്യ ചെയ്തവരും അനേകമാണ്. ചിലയിടങ്ങളിൽ നിത്യരോഗിയാണെന്ന് മനസ്സിലാക്കി ബന്ധുക്കൾ വീട് ഉപേക്ഷിച്ചു പോകുന്നു. ചില രോഗികളെ ആശുപത്രിയിൽ തള്ളിയിട്ട് രക്ഷപ്പെടുന്നു. പണം ഇല്ലാഞ്ഞിട്ടു ചികിൽസിക്കാത്തതും സമ്പത്ത് ഉണ്ടായിട്ടുകൂടി പണം കളയാൻ മടിയായിട്ട് രോഗിക്ക് മതിയായ ചികിൽസ നൽകാത്തതും നിത്യസംഭവങ്ങളായിട്ടുണ്ട്.
രോഗങ്ങൾ മൂലം
ജോലി നഷ്ടപ്പെടുന്നതും സാധാരണമാണ്.
ചികിൽസാ രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികൾ ഇന്ന് വലിയൊരു കച്ചവടകേന്ദ്രമായി മാറിയിരിക്കുന്നു. രോഗിയുടെ സാമ്പത്തിക ശേഷി ചോദിച്ചറിഞ്ഞ് അതിനു പറ്റിയ പാക്കേജ് പ്രകാരം പണം തട്ടുന്നു. ഡോക്ടർമാർ ഇൻഷുറൻസ്, ബാങ്ക് മേഖലകളെപ്പോലെ ഓരോ മാസവുമുള്ള ടാർഗിറ്റ് ഒപ്പിക്കണം!
അതിനായി ഒരു രോഗിയെ മറ്റുള്ള ഡോക്ടർമാർക്കു റഫർ ചെയ്ത് സഹായിക്കുന്നവരുമുണ്ട്.
അമിത വില
ഈടാക്കുന്ന മരുന്നു കമ്പനികളും
ഡോക്ടർമാർക്കു ബില്‍
തുകയുടെ പകുതി കമ്മീഷൻ
കൊടുക്കുന്ന ലാബുകളും ചേർന്ന്
രോഗിയെ മാറാരോഗിയാക്കി മാറ്റുകയാണ്.
മലയാളിയുടെ പൊങ്ങച്ചം മറ്റൊരു ചികിൽസാ അധ:പതനത്തിനും വഴിയൊരുക്കുന്നു. വേണ്ടത്ര ബുദ്ധിശക്തിയും കഴിവുമില്ലാത്ത കുട്ടികളെ ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഡോക്ടർമാരാക്കുമ്പോൾ അതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് രോഗികളായിരിക്കും. വേണ്ടത്ര അറിവ് ഇല്ലെന്നു മാത്രമല്ല,
അത്തരം ഡോക്ടർമാർ
ധാർമികത നോക്കാതെ പഠനച്ചെലവ്
തിരിച്ചുപിടിക്കാനും ശ്രമിച്ചെന്നിരിക്കും.
അതിനാൽ, രോഗം വരാതിരിക്കാനുള്ള മികച്ച പ്രതിരോധതന്ത്രം വളർത്തിയെടുക്കാൻ സഹായിക്കുന്ന പരമ്പരയാണ് ഇതിലൂടെ ഞാൻ ശ്രമിക്കുന്നത്.
മികച്ച ഭക്ഷണപാനീയങ്ങൾ, നല്ല ജീവിത ശൈലി എന്നിവയൊക്കെ രോഗ സാധ്യത കുറയ്ക്കട്ടെ. രോഗപാരമ്പര്യഘടകങ്ങളെ നിർവീര്യമാക്കുകയോ താമസിപ്പിക്കുകയോ ചെയ്യാമല്ലോ. balanced diet, health care, disease control, Malayalam ebooks, prevention, symptoms, medical treatment, hospital, Kerala, food habit
No comments:
Post a Comment