സെക്വയ മരങ്ങൾ നൽകുന്ന മഹത്തായ സന്ദേശം!

അമേരിക്കയിലെ കലിഫോർണിയ നിത്യഹരിതവനങ്ങളിലെ ജയന്റ് സെക്വയ മരങ്ങൾ വളരെ പ്രശസ്തമാണ്. ഏതാണ്ട്, 35,600 ഏക്കറില്‍ വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്ത് ഏറ്റവും അധികകാലം ജീവിച്ചിരിക്കുന്ന ജീവജാലമാകുന്നു ഇത്.

(മറ്റുള്ള ബഹുമതികള്‍ വേറെ മരങ്ങള്‍ക്കാണ്- ഏറ്റവും നീളം കൂടിയ മരം- കോസ്റ്റ് റെഡ് വുഡ്, ഏറ്റവുമധികം ജീവിച്ചത്-ഗ്രേറ്റ്‌ ബേസിന്‍ പൈന്‍, വീതികൂടിയത് - മോണ്ടെസുമ സൈപ്രസ്‌)  

സാധാരണയായി 1800 മുതല്‍ 2700 വര്‍ഷങ്ങള്‍ നീളുന്ന ജയന്റ് സെക്വയ മരങ്ങളുടെ  ജീവിതകാലം ആരെയും അമ്പരിപ്പിക്കും. കലിഫോർണിയവനങ്ങളില്‍ മിക്കവാറും എല്ലാ വര്‍ഷത്തിലും   കാട്ടുതീ പടര്‍ന്നു പിടിക്കാറുണ്ട്. ഈ മരങ്ങളുടെ അപാരമായ തൊലിക്കട്ടി മൂലം കാട്ടുതീയെ തോല്പിക്കാനാവുന്നു!  എങ്കിലും തീ ഏല്‍പ്പിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടുക്കള്‍ മരത്തൊലിയില്‍ കാണാം. 

ശാസ്ത്രനാമം- Sequoiadendron giganteum.  രണ്ടായിരം വർഷങ്ങൾക്കു മേൽ വളരുന്ന ജയന്റ് സെക്വയ മരങ്ങൾ ഒട്ടേറെയാണ്. കൂട്ടത്തില്‍ ഏറ്റവും വലുത് ജനറല്‍ ഷെര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഡാള്‍ട്ടന്‍, ലിങ്കന്‍, വാഷിംഗ്‌ടണ്‍, റൂസ്‌വെല്‍റ്റ്‌ തുടങ്ങിയ മഹാന്മാരുടെ പേരുകള്‍ വലിയ മരങ്ങള്‍ക്ക് കൊടുത്തിരിക്കുന്നു. അവിടെ ദിവസവും അനേകമാളുകൾ എത്താറുണ്ട്. സഞ്ചാരികൾ ഭൂരിഭാഗവും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് -

"എങ്ങനെയാണ് ഈ മരങ്ങൾ ഭൂകമ്പത്തെയും വെള്ളപ്പൊക്കത്തെയും കൊടുങ്കാറ്റിനെയും മറ്റും അതിജീവിച്ച് ഇങ്ങനെ ദീർഘായുസ്സോടെ നിലനിൽക്കുന്നത്?"

അതിനുള്ള മറുപടി ടൂർ ഗൈഡുകൾ വ്യക്തമാക്കും-

"ഈ സെക്വയമരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇവയുടെ വേരുകൾ അടുത്തുള്ള മറ്റു സെക്വയമരങ്ങളുമായി കെട്ടുപിണയും. അങ്ങനെ ചെറു മരങ്ങൾക്കു പോലും കരുത്തു കിട്ടുന്നു. ഏതെങ്കിലും പ്രകൃതിക്ഷോഭം വന്നാൽ വലിയ മരത്തിന്റെ വേരുകൾ ദുർബല മരങ്ങളെയും പിടിച്ചു നിർത്തും. ഒരുമിച്ച് നിന്ന് എന്തിനെയും ചെറുത്ത് ദീർഘായുസ്സ് കൈവരിക്കുന്നു!''

ആശയം -

മനുഷ്യർക്കു മാതൃകയാക്കാൻ പ്രകൃതി നൽകുന്ന ഒന്നാന്തരം പാഠപുസ്തകമാണ് സെക്വയ മരങ്ങൾ. വലിയവർ അല്ലെങ്കിൽ ശക്തരായവർ ദുർബലരെ സംരക്ഷിച്ചാൽ ഇരുകൂട്ടർക്കും അതിജീവനത്തിന്റെ ഗുണങ്ങൾ കിട്ടുന്നു. എന്നാലോ?സാധാരണയായി  മനുഷ്യരില്‍ പണവും അധികാരവും കയ്യിലുള്ളവർ ദുഷിച്ച വേരുകൾ കൊണ്ട് സാധുക്കളെ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ച് വളർന്നു പൊങ്ങാൻ അനുവദിക്കാറില്ല. ദുർബലരുടെ അവകാശങ്ങൾ കൂടി കവർന്നെടുക്കുന്നു.

Giant Sequoia tree is the tree having maximum life span. this is seen in California, USA. Malayalam ebooks- 325 as online reading.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam