(1127) ഹോജയും ന്യായാധിപനും!
ഹോജയുടെ പ്രദേശത്തെ ന്യായാധിപൻ വിധിക്കുന്ന വിധികളിൽ ജനങ്ങൾ അസംതൃപ്തരായിരുന്നു. എന്തെന്നാൽ, ചെറിയ കുറ്റങ്ങൾക്കു പോലും ക്രൂരമായ ശിക്ഷയായിരുന്നു വിധിച്ചിരുന്നത്.
ഹോജയ്ക്ക് അയാളെ വെറുപ്പായിരുന്നു. എങ്കിലും ന്യായാധിപൻ കിടപ്പിലായപ്പോൾ ഹോജയുടെ സഹായം തേടി ഒരു ഭൃത്യൻ വീട്ടിലെത്തി. കാരണം, ഹോജയ്ക്ക് എന്തൊക്കയോ ദിവ്യശക്തികൾ ഉണ്ടെന്ന് ജനങ്ങൾക്കിടയിൽ ഒരു സംസാരമുണ്ടായിരുന്നു.
ഹോജയും നാട്ടുകാരും ന്യായാധിപൻ്റെ വീട്ടിലെത്തി. ഹോജ പറഞ്ഞു -"ന്യായാധിപൻ മരിച്ചവനാണ്. അതിനാൽ ഞാൻ എന്തു ചെയ്യാനാണ്?"
ഉടൻ, ആളുകൾ അമ്പരന്നു - "ഹോജാ എന്താണീ പറയുന്നത്? അദ്ദേഹത്തിന് ഇപ്പോഴും നല്ല ബോധമുണ്ട്. കണ്ണു തുറന്ന് താങ്കളെ നോക്കുന്നത് കണ്ടില്ലേ?"
ഹോജ തുടർന്നു - "ഹൃദയമില്ലാത്ത ആൾ നേരത്തേ മരിച്ചവനാണ്. നിങ്ങൾതന്നെ എത്രയോ പ്രാവശ്യം ന്യായാധിപൻ ഹൃദയമില്ലാത്തവനാണ് എന്നു പറഞ്ഞിട്ടുണ്ടല്ലോ?"
ന്യായാധിപൻ ഇതുകേട്ട് തൻ്റെ ദുഷിച്ച ജോലിക്കാലം ഓർത്ത് ലജ്ജിച്ചു! അങ്ങനെ, വർഷങ്ങളായി ഹോജ മനസ്സിൽ സൂക്ഷിച്ച നീരസം വ്യക്തമാക്കി.
Written by Binoy Thomas, Malayalam eBooks-1127 - Hoja stories - 65/ PDF-https://drive.google.com/file/d/1cXPq_KOftGUvXYi1SjNyxKccMKuJj-jb/view?usp=drivesdk
Comments